കൊല്ലം റെയില്‍വേ സ്റ്റേഷന് രണ്ടാം പ്രവേശനകവാടം

kollam
SHARE

കൊല്ലം റെയിൽവേ സ്റ്റേഷനു രണ്ടാം പ്രവേശന കവാടമായി. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം നിര്‍വഹിച്ചു.  പദ്ധതിയുടെ പൂർത്തീകരണം വൈകിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടന്നതായി എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ആരോപിച്ചു.

കൊല്ലത്തുകാരുടെ ഒരു കാത്തിരിപ്പു കൂടി അവസാനിച്ചു. രാജ്യത്തെ തന്നെ ആദ്യ റെയില്‍വേ സ്റ്റേഷനുകളിലൊന്നായ കൊലത്തിന് ഇനി രണ്ടു പ്രവേശന കവാടം. കൊല്ലം തിരുമംഗലം ദേശിയപാതയ്ക്ക് അഭിമുഖമാണ് പുതിയ കവാടം. ബുക്കിങ് ഓഫിസ്, സർക്കുലേറ്റിങ് ഏരിയ, പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള നടപ്പാലം, യന്ത്രപ്പടി, ലിഫ്റ്റ് എന്നിവ രണ്ടാം പ്രവേശന കവാടത്തിന്റെ ഭാഗമായുണ്ട്. 

ഉദ്ഘാടനം കഴിഞ്ഞെങ്കിലും മേൽപ്പാലം ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാത്തതും യന്ത്രപ്പടികളുടെയും ലിഫ്റ്റിന്റെയും നിർമാണം പൂര്‍ത്തികരിക്കാത്തതും റെയിൽവേ ഗൗരവമായി പരിശോധിക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. രാവിലെ 6 മുതൽ രാത്രി 9 വരെ മാത്രമേ രണ്ടാം പ്രവേശന കവാടത്തിലെ ടിക്കറ്റ്  കൗണ്ടർ പ്രവർത്തിക്കുള്ളു.

MORE IN SOUTH
SHOW MORE