ഹോർട്ടികൾച്ചർ മിഷന്റെ പ്രദർശനം; ടിഷ്യുകൾച്ചറിൽ വികസിപ്പിച്ചെടുത്ത തൈകൾ

horti
SHARE

സംസ്ഥാന മന്ത്രിസഭയുടെ  ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാതല പ്രദർശനങ്ങൾ പുരോഗമിക്കുന്നു. വിവിധ വകുപ്പുകൾ സഹകരിച്ചാണ് പ്രദര്‍ശനവും വിപണനവും ഒരുക്കിയിരിക്കുന്നത്. ആലപ്പുഴയിൽ നൂറോളം സ്റ്റാളുകളാണുള്ളത്. 

കുട്ടനാടിന്റെ കൃഷി രീതികളും നൂതന മാർഗങ്ങളും ഉൾക്കൊള്ളിച്ചാണ് ഹോർട്ടി കൾച്ചർ മിഷന്റെ  പ്രദർശനം. വിവിധ ഉൽപ്പന്നങ്ങളുടെ വില്പനയും ഇവിടെയുണ്ട്. ടിഷ്യു കൾച്ചർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജില്ലയിലെ കർഷകർ തന്നെ വികസിപ്പിച്ചെടുത്ത തൈകളും സ്റ്റാളിലുണ്ട്. 

പൊലീസിന്റെ സ്റ്റാളില്‍ വിവിധയിനം തോക്കുകളുടെ പ്രദര്‍ശനമാണ് മുഖ്യ ആകര്‍ഷണം. ശുചിത്വമിഷന്‍ സ്റ്റാളില്‍, കുറഞ്ഞ ചെലവില്‍ മാലിന്യ സംസ്‌കരണം എങ്ങനെ സാധ്യമാക്കാമെന്ന പ്രദര്‍ശനവുമുണ്ട്. പൊതുമരാമത്ത്, വിദ്യാഭ്യാസം,  കൃഷി, വനം, ഭക്ഷ്യ- സിവില്‍ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകളിൽ ഒട്ടേറെ കാഴ്ചകളുണ്ട്. എല്ലാ ദിവസവും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും  സാംസ്‌കാരിക കലാപരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 27 വരെയാണ് പ്രദർശനം 

MORE IN SOUTH
SHOW MORE