അധ്യാപകരില്ല; വിദ്യാര്‍ഥികളുടെ പഠനം അവതാളത്തില്‍

Sreesankara-dental-college-varkkala-strike
SHARE

തിരുവനന്തപുരം വർക്കല അകത്തുമുറി ശ്രീ ശങ്കരാ ദന്തൽ കോളജ് വിദ്യാര്‍ഥികളുടെ പഠനം അവതാളത്തില്‍. മാസങ്ങളായി ശമ്പളം കിട്ടാത്തതിനെ തുടർന്ന് അധ്യാപകർ കോളേജിൽ വരാത്തതാണ് കാരണം. വിദ്യാര്‍ഥികള്‍ വീണ്ടും സമരം തുടങ്ങി. 

 അധ്യാപകര്‍ വരാത്തതുകാരണം ഡിസംബറിൽ കുട്ടികൾ സമരത്തിനിറങ്ങിയിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് മാനേജ്മെൻറ് ഉറപ്പു നൽകിയതിനെത്തുടർന്ന് സമരം നിർത്തി. എന്നാല്‍  അധ്യാപകര്‍ക്ക് വീണ്ടും ശമ്പളം മുടങ്ങി. ഇതേത്തുടര്‍ന്നാണ് കുട്ടികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. 

അധ്യാപകർക്കും ജീവനക്കാർക്കും മൂന്നുമാസം മുതൽ ആറുമാസം വരെ ശമ്പള കുടിശികയുണ്ട്.  മാനേജ്മെന്റ് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിട്ടല്ല പി.ടി.എ.പ്രതിനിധികളുമായി  ചർച്ച ചെയ്യുന്നുമില്ല. പ്രശ്നം  വേഗം ഒത്തുതീർപ്പാക്കാൻ സര്‍ക്കാരും പ്രവേശപരീക്ഷാ കമ്മിഷണറും ഇടപെടണമെന്നാണ് ആവശ്യം .

കുട്ടികളുടെ ഭാവിയിൽ രക്ഷിതാക്കൾ കടുത്ത ആശങ്കയിലാണ് .പരമാവധി ഒന്നും രണ്ടും വർഷ ബി.ഡി.എസ് ക്ലാസ്സുകളിലെ കുട്ടികളുടെ ഫീസുണ്ടങ്കിൽ അധ്യാപകരുയും മറ്റു ജീവനക്കാരുടെയുo ശമ്പളം നല്‍കാനാകും.

കോളേജ് ഹോസ്റ്റൽ നാഥനില്ലാ കളരി പോലെയാണ് മെൻസ് ഹോസ്റ്റലിൽ വാർഡൻ ഇല്ലാതായിട്ട് വർഷങ്ങളായി ഹോസ്റ്റലിൽ കുട്ടികള്‍ക്ക്  കുടിവെള്ളം ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ആക്ഷേപമുണ്ട്. 

MORE IN SOUTH
SHOW MORE