കുപ്പിവെള്ള യൂണിറ്റ് നിർമ്മാണം പുനരാരംഭിച്ചു

kollam-drinking-water
SHARE

നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കൊല്ലം കടയ്ക്കല്‍ ഇട്ടിവയിലെ കുപ്പിവെള്ള നിര്‍മാണ യൂണിറ്റിന്റെ നിര്‍മാണം പുനരാരംഭിച്ചു. ഹൈക്കോടതി  ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജനവാസമേഖലയിലെ കുപ്പിവെള്ള നിര്‍മാണ യൂണിറ്റിന്റെ നിര്‍മാണം വീണ്ടും തുടങ്ങിയത്.

ഇട്ടിവ പട്ടാണിമുക്ക‌ില്‍ ആരംഭിക്കുന്ന കുപ്പിവെള്ള നിര്‍മാണ യൂണിറ്റിനെതിരെ രണ്ടുവര്‍ഷത്തോളമായി നാട്ടുകാര്‍ സമരത്തിലാണ്. എല്ലാ അനുമതികളും വാങ്ങിയ ശേഷം ആരംഭിച്ച യൂണിറ്റിന്റെ നിര്‍മാണം തടയുന്നതിനെതിരെ ഉടമ ഹൈക്കോടതിയില്‍ നിന്ന് മൂന്നു മാസം മുന്‍പ് ഉത്തരവ് നേടിയിരുന്നു.  എന്നാൽ കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയ പൊലീസ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് ഉടമ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ കര്‍ശ നിര്‍ദേശത്തെ തുടര്‍ന്ന് പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് എത്തി സമരക്കാരുമായി ചര്‍ച്ച നടത്തി യൂണിറ്റിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ ധാരണയിലെത്തുകയായിരുന്നു.

നിര്‍മാണം പുനരാരംഭിച്ചെങ്കിലും സമരം തുടരുമെന്ന് നാട്ടുകാര്‍ അറിയിച്ചു. ജനവാസമേഖലയില്‍ ആരംഭിക്കുന്ന കുപ്പിവെള്ള നിര്‍മാണ യൂണിറ്റിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

MORE IN SOUTH
SHOW MORE