കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കാന്‍ മാര്‍ഗമില്ല; കര്‍ഷകര്‍ വലയുന്നു

Pathanamthitta-Farmers
SHARE

കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കാന്‍ മാര്‍ഗമില്ലാതെ കര്‍ഷകര്‍ വലയുന്നു. പത്തനംതിട്ട അടൂര്‍ മേഖലയിലെ കര്‍ഷകര്‍ക്കാണ് ദുരിതം . പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. 

കടമ്പനാട് പഞ്ചായത്തിലെ പുന്നക്കാട് കൃഷിയിടത്തിലാണ് വെള്ളമെത്തിക്കാന്‍ മാര്‍ഗമില്ലാതെ കര്‍ഷകര്‍ വലയുന്നത്. പ്രളയത്തില്‍ ഏറ്റവുമധികം നാശം നേരിട്ടകൃഷിയിടമാണിത്. 500 ഏക്കറില്‍ അധികംവരുന്ന കനാല്‍ വെള്ളം എത്താത്തതിനാല്‍ വാഴകൃഷിയും ചീരകൃഷി ഉള്‍പ്പെടെയുള്ള പച്ചക്കറി കൃഷികളും നാശത്തിന്റെ വക്കിലാണ്. 

കൃഷിയിടത്തില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള കനാലില്‍ നിന്ന് പൈപ്പുകള്‍ വഴിയും ചാലിലൂടെയുമാണ് വെള്ളം എത്തുന്നത്. എന്നാല്‍ മണ്ണും മാലിന്യവും കയറി വെള്ളം ഒഴുകിയെത്താനുളഅള മാര്‍ഗം അടഞ്ഞുകിടക്കുകയാണ്. കനാല്‍ വെള്ളം തുറന്നുവിടാനും നടപടിയില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

MORE IN SOUTH
SHOW MORE