അനന്തപുരിക്ക് ആഘോഷമായി പുഷ്പമേള; വർഷംതോറും നടത്താൻ ആലോചന

flower-show
SHARE

അനന്തപുരിക്ക് പൂക്കളുടെ മനോഹാരിത ഒരുക്കി വസന്തോല്‍സവത്തിന് തുടക്കമായി. കനകകുന്നില്‍ വസന്തോല്‍സവം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂക്കള്‍ വസന്തോല്‍സവത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൂക്കളാണ് വസന്തോല്‍സവത്തില്‍ ആസ്വാദകരെ കാത്തിരിക്കുന്നത്. പത്തുദിവസമാണ് തലസ്ഥാന നഗരിയില്‍ വസന്തോല്‍സവം ഈ കാഴ്ചകള്‍ സമ്മാനിക്കുക

വസന്തോല്‍വത്തിന്റെ തുകയുടെ പത്തുശതമാനം പ്രളയാന്തര പുനസൃഷ്ടിക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ളതാണ്.  വസന്തോത്സവം വർഷംതോറും ക്രിസ്മസ് അവധിക്കാലത്തു നടത്താൻ ആലോചിക്കുന്നതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

പന്ത്രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് 20 രൂപയും,അതിന് മുകളില്‍ അന്‍പതു രൂപയുമാണ് ടിക്കറ്റ് നിരക്ക് .കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ പേർ ഇത്തവണ കനകക്കുന്നിലെത്തുമെന്നാണു പ്രതീക്ഷ.

MORE IN SOUTH
SHOW MORE