ടിപ്പർ ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരുക്ക്

Tipper-Lorry-
File Photo
SHARE

തിരുവനന്തപുരം മാറനല്ലൂരില്‍ ടിപ്പര്‍ ലോറികളുടെ മല്‍സരയോട്ടത്തിനു കടിഞ്ഞാണിടാതെ അധികൃതര്‍. മലവിള പാലത്തിന്റെ കൈവരി തകര്‍ത്ത് ടിപ്പര്‍ ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു. പാലത്തിന്റെ ശോചനീയാവസ്ഥയെ കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും നാട്ടുകാര്‍ പരാതിയായി പറയുന്നു.  

ക്വാറികള്‍ നിറഞ്ഞ മാറനല്ലൂരില്‍ ദിവസേന അപകടകരമായ വേഗത്തില്‍ പായുന്നത് 500 ലേറെ ടിപ്പര്‍ലോറികള്‍.ആക്രമണം ഭയന്നു  പരാതി പറയാന്‍ തന്നെ നാട്ടുകാര്‍ക്ക് പേടിയാണ്. സര്‍ക്കാര്‍ സ്കൂളുള്‍പ്പെടെ നിരവധി സ്കൂളുകളാണ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത്. ഇന്നത്തെ അപകടം വലിയ സൂചനയാണെന്നു നാട്ടുകാര്‍ പറയുന്നു.

കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം കടന്നുപോകാവുന്ന ഇപ്പോഴത്തെ പാലത്തിനു പകരം പുതിയ പാലമെന്ന ആവശ്യത്തിനു ഈ നാടിനോളം പഴക്കമുണ്ട്. പുതിയ പാലത്തിനുള്ള നടപടി ഇനിയും ഉണ്ടായില്ലെങ്കില്‍ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

MORE IN SOUTH
SHOW MORE