വില്ലേജ് ഓഫിസറുടെ അനാസ്ഥ; വിദേശത്ത് മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ചില്ല

tvm-dead-body
SHARE

വിദേശത്ത് മരിച്ച തിരുവനന്തപുരം ആണ്ടൂര്‍ക്കോണം സ്വദേശിയുടെ മൃതദേഹം വില്ലേജ് ഓഫിസറുടെ അനാസ്ഥയെത്തുടര്‍ന്ന് പത്തുദിവസം കഴിഞ്ഞിട്ടും നാട്ടിലെത്തിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷയിലെ പിശക് തിരുത്താനായി അപേക്ഷ നല്‍കി ഒരാഴ്ച പിന്നിട്ടിട്ടും പരിഗണിച്ചിട്ടില്ല.

  പോത്തന്‍കോട് മോഹനപുരം സ്വദേശി അഷറഫുദീന്റെ മൃതദേഹമാണ് സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിക്കാനാവാതെ കുടുംബം വലയുന്നത്. പത്ത് ദിവസം മുന്‍പ് വാഹനാപകടത്തിലാണ് അഷറഫുദീന്‍ മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനായി അപേക്ഷ നല്‍കാനൊരുങ്ങിയപ്പോള്‍ അഷറഫുദീന്റെ ഭാര്യയുടെ പേരില്‍ തെറ്റ് കണ്ടെത്തി. ഇത് തിരുത്തി സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മാത്രമേ അപേക്ഷ നല്‍കാനാവു. ഇതിനായി ആണ്ടൂര്‍ക്കോണം വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും അദേഹം പരിഗണിക്കാന്‍ പോലും തയാറായിട്ടില്ല.

മാനുഷിക പരിഗണന വച്ച് നടപടി സ്വീകരിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ അവരോട് വില്ലേജ് ഓഫീസര്‍ തട്ടിക്കയറിയെന്നും ആക്ഷേപമുണ്ട്.

അപേക്ഷകളില്‍ നടപടി സ്വീകരിക്കാതെ നാട്ടുകാരെ വലയ്ക്കുന്നതായി ഇതിന് മുന്‍പും ഇതേ വില്ലേജ് ഓഫീസര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

MORE IN SOUTH
SHOW MORE