ടൂറിസത്തിന് പുത്തൻ ഉണർവുമായി കാർണിവൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Pinarayi vijayan carnival
SHARE

കേരള ടൂറിസത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ പ്രതീകമാണ് ജടായു ഏർത്ത്‌സ് സെന്ററെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുമാസം നീണ്ടുനിൽക്കുന്ന ജടായു കാർണിവൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ജടായു എർത്ത്സ് സെന്റർ ഏർപ്പെടുത്തിയ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ചടയമംഗലത്ത് എത്തിയത്. ഹെലിപ്പാഡിൽ നിന്ന് കേബിൾ കാറിൽ ജടായു പാറയുടെ മുകളിലേക്ക്.

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന കാർണിവൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അടുത്ത മാസം 22 വരെയാണ് കാർണിവൽ.എല്ലാദിവസവും വൈകിട്ട് 5 മുതൽ രാത്രി 9 വരെ പ്രത്യേക പരിപാടികളുണ്ടാകും. സിനിമാതാരങ്ങളും മറ്റ് പ്രമുഖരും കാർണിവല്ലിൽ അതിഥികളായി എത്തും. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപമായ ജടായു എർത്ത്സ് സെന്ററിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിനു വേണ്ടിയാണ് കാർണിവൽ ഒരിക്കിയിരിക്കുന്നതെന്ന് സിഎംഡി രാജീവ് അഞ്ചൽ പറഞ്ഞു.

MORE IN SOUTH
SHOW MORE