തിരുവനന്തപുരം കന്യാകുമാരി യാത്രക്ക് ഇനി ഒന്നര മണിക്കൂര്‍; പ്രതീക്ഷയോടെ വ്യാപാര ടൂറിസം മേഖല

marthadom-flyover
SHARE

കേരള തമിഴ്നാട് അതിര്‍ത്തിയിലെ  മാര്‍ത്താണ്ഡം, പാര്‍വതിപുരം മേല്‍പ്പാലങ്ങള്‍ തുറന്നതോടെ വ്യാപാര– വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാകുമെന്നാണ് തമിഴ് നാടിന്റെ പ്രതീക്ഷ. തിരുവനന്തപുരത്തു നിന്നു കന്യാകുമാരിയിലെത്താന്‍ മണിക്കൂറുകളോളം വേണ്ടി വരുന്ന സ്ഥാനത്ത് ഇനി ഒന്നര മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുമെന്നാണ് മേന്മ

കന്യാകുമാരിയിലെ ഉദയാസ്തമന കാഴ്ചകള്‍ കാണാന്‍ മുതല്‍  വീടു നിര്‍മാണത്തിനുള്ള  സാധനങ്ങള്‍ വാങ്ങാന്‍ വരെ സംസ്ഥാനത്തു നിന്നു അതിര്‍ത്തി സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് എത്തുന്നുണ്ട്. പുതിയ പാലത്തിനു ഇരുവശവുമുള്ള മണിക്കൂറുകള്‍ നീണ്ട ഗതാഗത കരുക്കു കാരണം പലരും യാത്ര ഉപേക്ഷിക്കുന്ന സ്ഥിതിയിലുമായിരുന്നു. 

പാലം വന്നതോടെ തിരുവനന്തപുരത്തു നിന്നു പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരും, കെ.എസ്.ആര്‍.ടി.സിയും മുന്നോട്ടു വന്നിട്ടുണ്ട്. 

MORE IN SOUTH
SHOW MORE