അടിസ്ഥാന സൗകര്യമില്ല; ആദിവാസികൾ സമരത്തിലേക്ക്

tvm-tribals-strike
SHARE

തിരുവനന്തപുരം അമ്പൂരി ആദിവാസി മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വനം വകുപ്പ് തടസം നില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ആദിവാസികളുടെ അനിശ്ചിതകാല രാപ്പകല്‍ സമരം.  അമ്പൂരി  കാരിക്കുഴി  വനം വകുപ്പ് ഓഫീസിന് മുന്നിലാണ് സ്തീകളും കുട്ടികളുമടക്കം സമരത്തിനിറങ്ങിയിരിക്കുന്നത് 

 പിറന്നമണ്ണില്‍ സ്വതന്ത്രമായി ജീവിക്കാനും മരിക്കാനും അനുവദിക്കുക എന്ന മുദ്രാവാക്യവുമായാണ് അമ്പൂരിയില്‍ ആദിവാസികള്‍ രാപ്പകല്‍ സമരം ആരംഭിച്ചിരിക്കുന്നത്. അമ്പൂരി പഞ്ചായത്തിലെ തൊടുമല വാര്‍ഡിലെ അറുനുറോളം ആദിവാസികളാണ്  കൈക്കുഞ്ഞുങ്ങളുമായി വനം വകുപ്പിനെതിരെ പ്രത്യക്ഷ സമരത്തിന് തുടക്കം കുറിച്ചത്. വനവാകാശ നിയമപ്രകാരം പൂര്‍വികര്‍ക്ക് പട്ടമായി ലഭിച്ച ഭൂമിയില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ പോലും മുറിക്കാന്‍ സാധിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. 

റോഡ് ടാറു ചെയ്യുന്ന പഞ്ചായത്തിന്റെ കരാറുകാര്‍ക്ക് എതിരെ വനംവകുപ്പ് കേസ് എടുത്തതും സമര രംഗത്തേക്ക് ഇറങ്ങാന്‍ ആദിവാസികളെ പ്രേരിപ്പിച്ചു. ഭവനനിര്‍മാണത്തിന് തടി അനുവദിക്കണമെന്നാണ് ആദിവാസികളുടെ മറ്റൊരാവശ്യം. രാഷ്ട്രീയപാര്‍ട്ടികളുടെ സഹായത്തോടെ സമരം ശക്തമാക്കാനാണ് ആദിവാസികളുടെ തീരുമാനം.

MORE IN SOUTH
SHOW MORE