25 വർഷം ;നിര്‍മാണം പൂര്‍ത്തിയാക്കാനാകാതെ ഒരു സ്വകാര്യ ബസ് സ്റ്റാന്‍ഡ്

madatharabusN-02
SHARE

കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാനാകാതെ ഒരു സ്വകാര്യ ബസ് സ്റ്റാന്‍ഡ്. കൊല്ലം ജില്ലയിലെ ആദിവാസി മേഖലയായ മടത്തറയിലെ സ്വകാര്യ ബസ്്സ്റ്റാന്‍ഡ് നിര്‍മാണമാണ് അനന്തമായി നീളുന്നത്.

ആദിവാസി മേഖലയായ മടത്തറയില്‍ 1991 ലാണ് പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് തറക്കല്ലിട്ടത്. ഇരുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയാകാഞ്ഞതോടെ നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിച്ചു. തുടര്‍ന്ന് 2016 ല്‍ ബസ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സിനായി പത്തുലക്ഷം രൂപ കൂടി അനുവദിച്ചു. എന്നാലിപ്പോള്‍ സ്വകാര്യ ബസ്റ്റാന്‍ഡിന്റെ നിര്‍മാണം നിലച്ചിരിക്കുകയാണ്.

നിര്‍മാണം ഭാഗീകമായി പൂര്‍ത്തിയായ ബസ്റ്റാന്‍ഡ് കെട്ടിടം ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെയും നായ്ക്കളുടെയും താവളമാണ്. സ്റ്റാന്‍ഡ് ഇല്ലാത്തതിനാല്‍ ബസുകള്‍ റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിടുന്നത് ഗതാഗത കുരുക്കിനും കാരണമാകുന്നു.

MORE IN SOUTH
SHOW MORE