ചുവര്‍ചിത്രങ്ങൾ നിറഞ്ഞ് പത്തനംതിട്ട ജില്ലാ സ്പോട്സ് കൗണ്‍സില്‍ ഓഫീസ്

sports-paintings
SHARE

ചുവര്‍ചിത്രങ്ങളാല്‍ നിറഞ്ഞ് പത്തനംതിട്ട ജില്ലാ സ്പോട്സ് കൗണ്‍സില്‍ ഓഫീസിന്റെ ചുവരുകള്‍. പുരാണവും ചരിത്രവുമൊക്കെയാണ് ചുവര്‍ ചിത്രങ്ങള്‍ക്ക് മുഖ്യമായും വിഷയമാകുന്നതെങ്കില്‍, ഇവിടെ കായികമാണ് വിഷയവും. പത്തനംതിട്ടയിലെ കലാകൂട്ടായ്മയായ ക്ലിന്റ് കലാകേന്ദ്രമാണ് സൗജന്യമായി ചിത്രങ്ങള്‍വരയ്ക്കുന്നത്.

നിറങ്ങളാല്‍ നിറയുകയാണ് ജില്ലാ സ്പോട്സ് കൗണ്‍സില്‍ ഓഫീസിന്റെ ചുവരുകള്‍. ചുവര്‍ചിത്രശൈലിയിലുള്ള ചിത്രങ്ങളുടെ വിഷയവും കായികമാണ്. സാമ്പത്തീക നേട്ടത്തിനപ്പുറം ചിത്രകലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാ കൂട്ടായ്മ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ജില്ലാസ്പോട്സ് കൗണ്‍സിലിന്റെ സഹായവുമുണ്ട്. ചിത്രകലയില്‍ തല്‍പരരായ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടേതാണ് രചന.

അക്രിലിക്  മീഡിയമാക്കിയാണ് ചിച്രങ്ങള്‍ വരയ്ക്കുന്നത്. ജില്ലയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് രചന വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്ലിന്റ് കലാകൂട്ടായ്മയില അംഗങ്ങള്‍. ചിത്രങ്ങളുടെ മിഴിതുറക്കല്‍ ചടങ്ങ് വിപുലമാക്കാനുള്ള തയാറെടുപ്പിലാണ് കലാകൂട്ടായ്മയും ജില്ലാ സ്പോട്സ് കൗണ്‍സിലും.

MORE IN SOUTH
SHOW MORE