കിഴക്കേക്കോട്ടയിലെ നടപ്പാലം പദ്ധതി അനിശ്ചിതത്വത്തിൽ

kizhakkekotta
SHARE

തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ തിരക്കും അപകടങ്ങളും ഒഴിവാക്കാന്‍ നടപ്പാലം നിര്‍മിക്കാനുള്ള പദ്ധതി അനിശ്ചിതത്വത്തില്‍. കേന്ദ്ര പുരാവസ്തു നിയമത്തിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാകുമോയെന്ന സംശയത്തെ തുടര്‍ന്ന് നടപ്പാലത്തിന്റെ രൂപരേഖ മൂന്നാമതും തിരുവനന്തപുരം റോഡ് ഡവലപ്മെന്റ് കമ്പനി തിരിച്ചയച്ചു. പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് മേയര്‍ വി.കെ.പ്രശാന്ത് പറഞ്ഞു. 

ഇടതടവില്ലാതെ വാഹനങ്ങളും മനുഷ്യരും നീങ്ങുന്ന കിഴക്കേകോട്ട എന്നും അപകടമേഖലയാണ്. നിരവധി കാല്‍നടയാത്രക്കാരാണ് ഇവിടെ ബസ് കയറി മരിച്ചത്. പ്രശ്നപരിഹാരത്തിന് ഗാന്ധിപാര്‍ക്കില്‍ നിന്ന് തുടങ്ങി അട്ടക്കുളങ്ങര സ്കൂളിന് സമീപത്തുകൂടി കിഴക്കേ കോട്ടയ്ക്ക് മുന്നില്‍ അവസാനിക്കുന്ന രീതിയില്‍ സ്പോണ്‍സര്‍ഷിപ്പ് മാര്‍ഗത്തില്‍ നടപ്പാലം നിര്‍മിക്കാനായിരുന്നു പദ്ധതി. രൂപകല്‍പനയുടെ വ്യക്തതക്കുറവുമൂലമാണ് ടി.ആര്‍.ഡി.സി.എല്‍ തിരിച്ചയച്ചത്. പതിനൊന്നര മീറ്റര്‍ ഉയരമാണ് സംരക്ഷിതസ്മാരകമായ കിഴക്കേകോട്ടയുടെ മതിലിനുള്ളത്. രൂപരേഖപ്രകാരം ഇതിലും രണ്ടരമീറ്റര്‍ ഉയരത്തിലാണ് നടപ്പാലം. പുരാവസ്തുനിയമത്തിന്റെ ചട്ടപ്രകാരം കിഴക്കേക്കോട്ടയുടെ 50 മീറ്റര്‍ ചുറ്റളവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ല.

നടപ്പാലത്തിന്റെ ഭാഗമായി വരുന്ന ഇടനാഴികളില്‍ സ്പോണ്‍സര്‍മാരുടെ പരസ്യപ്പലകകള്‍ സ്ഥാപിക്കുന്നതിനെയും ടി.ആര്‍.ഡി.സി.എല്‍ എതിര്‍ക്കുന്നു. പ്രശ്നപരിഹാരത്തിനായി അടിപ്പാത ഉള്‍പ്പടെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് നഗരസഭ. നിലവിലെ രൂപരേഖപ്രകാരം കിഴക്കേക്കോട്ടയില്‍ നടപ്പാലം നിര്‍മിക്കുന്നതിന് 40 കോടിരൂപയാണ് ചെല

MORE IN SOUTH
SHOW MORE