സർക്കാരിനെതിരെ വ്യാപാരികൾ; പ്രളയദുരിതാശ്വാസസഹായം നൽകുന്നില്ലെന്ന് പരാതി

merchant-association
SHARE

സംസ്ഥാനത്തെ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും സര്‍ക്കാര്‍ പ്രളയദുരിതാശ്വാസം നല്‍കുന്നില്ലെന്ന് വിമര്‍ശനം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വ്യാപാരികളുടെ പ്രതിഷേധം പ്രതിഫലിക്കുമെന്ന് ഏകോപനസമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ ജില്ലയില്‍ സ്വന്തം നിലയില്‍ പ്രളയബാധിതര്‍ക്കുള്ള സഹായവിതരണം നടത്തി 

പ്രളയത്തില്‍ കടകളും സാധനങ്ങളും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ ആശ്വാസധനം നല്‍കുന്നില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പ്രധാന വിമര്‍ശനം. നവകേരളനിര്‍മിതിയില്‍ വ്യാപാരികളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ഏകോപനസമിതി സംസ്ഥാന ജനറല്‍സെക്രട്ടറി രാജു അപ്സര കുറ്റപ്പെടുത്തി

വിമാനത്താവളം ഉള്‍പ്പടെ കേരളത്തിലെ സ്വകാര്യപങ്കാളിത്ത വികസനത്തിന് സ്ഥലം വിട്ടുകൊടുക്കാന്‍ വ്യാപാരികള്‍ തയ്യാറാവില്ലെന്ന് സംസ്ഥാന അധ്യക്ഷനും പറഞ്ഞു പ്രളയദുരിതാശ്വാസ ധനസഹായം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഒരു കോടിയുടെ സഹായമാണ് ആലപ്പുഴ ജില്ലയില്‍ ഏകോപന സമിതി വിതരണം ചെയ്യുന്നത്

MORE IN SOUTH
SHOW MORE