പ്രാഥമിക സൗകര്യങ്ങളില്ലാതെ ഉദ്ഘാടനം; തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം നശിക്കുന്നു

thrikkakkara
SHARE

തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി നിര്‍മിച്ച കെട്ടിടം നശിക്കുന്നു. നാലു വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ ആശുപത്രിയ്ക്ക് വേണ്ട  സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ താമസിക്കുന്ന ഫ്ളാറ്റിലാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ കാണുന്നതാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി തൃക്കാക്കര നഗരസഭ പണിത കെട്ടിടം. നാല് വര്‍ഷം മുമ്പ് സ്ഥലം എം.എല്‍.എയും നഗരസഭാ ചെയര്‍മാനും മുപ്പത്തഞ്ച് വാര്‍ഡ് കൗണ്‍സിലര്‍മാരും ചേര്‍ന്ന് കൊട്ടിഘോഷിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 

എന്നാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കാന്‍വേണ്ട സൗകര്യങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. നേരത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും സ്ഥലവും കൊച്ചി മെട്രോറെയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്തതോടെ നഗരസഭ അധികൃതര്‍ വെട്ടിലായി. സര്‍ക്കാര്‍ ജീവനക്കാര്‍ താമസിക്കുന്ന ഫ്ളാറ്റ് തല്‍ക്കാലം ആശുപത്രിയിക്കായി കണ്ടെത്തി. തീരെ സ്ഥല സൗകര്യമില്ലാത്ത ഈ കെട്ടിടമാണ് ഇപ്പോഴും തൃക്കാക്കരക്കാരുടെ പ്രാഥമിക ആരോഗ്യ കേന്ദ്രം. ആശുപത്രിക്കായി പണിത കെട്ടിട മാകട്ടെ ഇങ്ങനെ യാതൊരു പ്രയോജനവുമില്ലാതെ കാടുകയറി നശിക്കുന്നു.

MORE IN SOUTH
SHOW MORE