തിരുവനന്തപുരം നഗരത്തിൽ സമഗ്രവികസനം; പൂര്‍ത്തിയാക്കേണ്ട ജോലികളുടെ സമയക്രമം പ്രസിദ്ധീകരിച്ചു

tvm-master-plan
SHARE

തിരുവനന്തപുരം നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും. കാലാനുസൃതമായി പരിഷ്ക്കരിക്കാൻ കഴിയുന്ന തരത്തിൽ ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം അധിഷ്ടിത മാസ്റ്റർ പ്ലാനാണ് തയാറാക്കുന്നത്. പ്ലാന്‍ തയാറാക്കാനുള്ള കലണ്ടര്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചു.

തലസ്ഥാന നഗരത്തില്‍ വരാന്‍ പോകുന്ന നിര്‍മാണങ്ങളടക്കം സമഗ്രവികസനത്തിന്റെ സംപൂര്‍ണ ചിത്രമാണ് മാസ്റ്റര്‍  പ്ലാന്‍ കൊണ്ടുദേശിക്കുന്നത്. ആദ്യം തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ മാറ്റി പൂര്‍ണമായും പുതിയ പ്ലാനാണ് അണിയറയില്‍ ഒരുങ്ങുന്നത്. 2019 ഒക്ടോബറില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. അതിന് മുന്നോടിയായി ഓരോ മാസവും പൂര്‍ത്തിയാക്കേണ്ട ജോലികളുടെ സമയക്രമം പ്രസിദ്ധീകരിച്ചു. സാമൂഹ്യ സാമ്പത്തിക സര്‍വേയടക്കമുള്ള വിവരശേഖരണം ഫെബ്രൂവരിയോടെ പൂര്‍ത്തിയാക്കും. ഓഗസ്റ്റില്‍ ജനങ്ങളെ പങ്കെടുപ്പിച്ചുള്ള സെമിനാര്‍ നടത്തും. സെപ്റ്റംബറില്‍ കരട് പ്ലാന്‍ പ്രസിദ്ധീകരിക്കും. ജനകീയ എതിര്‍പ്പുകളൊഴിവാക്കാന്‍ പലഘട്ടത്തിലുള്ള ചര്‍ച്ചകള്‍ നടത്തും.

കോർപറേഷൻ പരിധിയിലെ കെട്ടിടങ്ങളുടേയും സ്ഥലങ്ങളുടേയും അടിസ്ഥാന വിവരങ്ങൾ പ്ലാനില്‍ ഉള്‍പ്പെടുത്തും. ഈ വിവരങ്ങളില്‍ പിന്നീട് മാറ്റം വരുത്താവുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയും ഉള്‍പ്പെടുത്തും. പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ ജനങ്ങള്‍ക്ക് കൗണ്‍സിലര്‍മാരുടേ നേതൃത്വത്തിലെ സമിതികള്‍ക്ക് കൈമാറാനാവും. 

MORE IN SOUTH
SHOW MORE