പാർക്കിങ്ങിന് ഇടമില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാമ്പസ്

parking
SHARE

അര്‍ബുദരോഗികളെപ്പോലും പെരുവഴിയിലാക്കി പാര്‍ക്കിങ്ങിന് ഇടമില്ലാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാംപസ്. അത്യാഹിത വിഭാഗത്തിലോ, ആര്‍.സി.സിയിലോ ശ്രീചിത്രയിലോ രോഗികളുമായി എത്തുന്ന വാഹനങ്ങള്‍ രണ്ടുകിലോമീറ്ററിനുള്ളില്‍ പോലും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ല. പാര്‍ക്കിങ് സ്ഥലം തേടി വാഹനങ്ങള്‍ ചുറ്റിത്തിരിയുന്നത് കാരണം ക്യാംപസിനുള്ളില്‍ ഗതാഗത സ്തംഭനവും പതിവാണ്. മെഡിക്കല്‍ പാര്‍ക്കിങ് പ്രശ്നത്തിന് പരിഹാരം തേടി മനോരമ ന്യൂസ് നാട്ടുവാര്‍ത്താ പരമ്പര 

രാജമ്മ കുറച്ചധികം നേരമായി പെരുവഴിയിലിങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട്. ആര്‍.സിസിയില്‍ കീമോതെറാപ്പിക്ക് വന്നതാണ്.  അമ്മയെ ആശുപത്രിക്ക് മുന്നിലിറക്കിവിട്ടിട്ട് കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയതാണ് കൊച്ചുമകന്‍. അവന്‍ തിരിച്ചുവരാതെ ആശുപത്രിയിലേക്ക് കയറാനോ ഡോക്ടറെ കാണാനോ കഴിയില്ല...

അമ്മയോട് സംസാരിച്ച് നില്‍ക്കെതന്നെ കൊച്ചുമകന്‍ എത്തി . തൊട്ടപ്പുറത്ത് കീമോ തെറാപ്പി കഴിഞ്ഞിറങ്ങിയ ഒരാള്‍. ദൂരെയെവിടെയോ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനം എടുക്കാന്‍ പോയതാണ് കൂടെയുള്ളയാള്‍. അര്‍ബുദം ബാധിച്ച് തീരെ അവശരായവരേയും കൊണ്ട് സ്വകാര്യ വാഹനങ്ങളിലെത്തുന്നവരുടെയെല്ലാം അവസ്ഥ ഇങ്ങനെയാണ്.അര്‍ബുദ രോഗികള്‍  മാത്രമല്ല, ശ്രീചിത്രയിലും എസ്.എ.ടിയിലും മെഡിക്കല്‍ കോളജിലുമെത്തുന്നവരെല്ലാം ഈ പരീക്ഷണത്തെ അതിജീവിച്ചേ പറ്റു ഉള്ളുനുറുക്കുന്ന വേദനയ്ക്ക് ആശ്വാസം തേടിയെത്തുന്നവരാണ് ഒരോ രോഗികളും. അവരെ പെരുവഴിയിലിറക്കിയിട്ട് വാഹനം പാര്‍ക്ക് ചെയ്യാന്‍  സ്ഥലം തേടിപ്പോകാന്‍ തക്ക മാനസികാവസ്ഥയിലായിരിക്കില്ല കൂട്ടുവരുന്ന ഒരാളും.അതുകൊണ്ട് അല്‍പം കൂടി കാരുണ്യം  പ്രതീക്ഷിക്കുന്നുണ്ടിവര്‍  

MORE IN SOUTH
SHOW MORE