അമ്പലമുക്ക് –പരുത്തിപ്പാറ റോഡിന്റെ ശോച്യാവസ്ഥ: കെ മുരളീധരന്‍ എം എല്‍ എ സമരത്തിലേക്ക്

k-muraleedharan
SHARE

തിരുവനന്തപുരം അമ്പലമുക്ക് –പരുത്തിപ്പാറ റോഡിന്റെ പണിപൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട്  കെ മുരളീധരന്‍ എം എല്‍ എ സമരത്തിലേക്ക്. നടപടി ആവശ്യപ്പെട്ട് പതിനേഴിന് എം എല്‍ എയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കാനാണ് തീരുമാനം. റോഡിന്റെ അവസ്ഥയെച്ചൊല്ലി ജലഅതോറിറ്റിയും പൊതുമരാമത്ത് വകുപ്പും  പരസ്പരം പഴിചാരുമ്പോള്‍ അടുത്തകാലത്തെങ്ങും നല്ല റോഡിലൂടെ നടക്കാനുള്ള ഭാഗ്യം നാട്ടുകാര്‍ക്ക് ഉണ്ടാകില്ല. നടപടി ആവശ്യപ്പെട്ട് സ്ഥലം എം എല്‍ എ  കെ മുരളീധരന്‍റെ നേതൃത്വത്തില്‍ പതിനേഴിന് റോഡ് ഉപരോധിക്കുമെന്നും പരിഹാരമുണ്ടായിലെങ്കില്‍ ഒക്ടോബര്‍ രണ്ടുമുതല്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്നും എം എല്‍ എ അറിയിച്ചു. 

അറ്റക്കുറ്റപണി നീണ്ടുപോകുന്നതില്‍ രണ്ട് വകുപ്പുകളും ജനങ്ങളോട് മറുപടി പറയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സമ്യുക്തമായ പരിശോധന നടത്തി പണികള്‍ പുനരാരംഭിച്ചിലെങ്കില്‍ ജനകീയ പ്രതിഷേധവും ശക്തമാകും.

MORE IN SOUTH
SHOW MORE