കുടിവെള്ളമില്ലാതെ വലഞ്ഞ് തിരുവനന്തപുരം വര്‍ക്കല കുരയ്ക്കണ്ണി നിവാസികൾ

varkkala-water
SHARE

കനത്തമഴയില്‍ കിണറുകളില്‍ മലിനജലം നിറഞ്ഞതോടെ കുടിവെള്ളമില്ലാതെ വലഞ്ഞ് തിരുവനന്തപുരം വര്‍ക്കല കുരയ്ക്കണ്ണി നിവാസികള്‍. ടാങ്കറുകളില്‍ വെള്ളം തരണമെന്നുള്ള നാട്ടുകാരുടെ ആവശ്യം എം.എല്‍.എയും  നഗരസഭയും പരിഗണിക്കുന്നില്ലെന്നും പരാതിയുണ്ട്.  

വര്‍ക്കല കുരയ്ക്കണ്ണി തേരകുളത്തെ നൂറോളം കുടുംബങ്ങളുടെ പൊതു പരാതിയാണിത്. നാട്ടുകാര്‍ ആദ്യം പാരാതിയുമായെത്തിയത്. വാര്‍ഡ് മെമ്പറുടെ അടുക്കലാണ്. എന്നാല്‍ അവര്‍ കൈമലര്‍ത്തുന്നു

പ്രശ്നത്തില്‍ അടിയന്തരമായ ഇടപെടലുണ്ടാകണമെന്നു എം.എല്‍.എ യോടു ആവശ്യപ്പെട്ടെങ്കിലും അവഗണന മാത്രമായിരുന്നു ഫലമെന്നും നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു.

MORE IN SOUTH
SHOW MORE