പ്രളയാനന്തരം കുട്ടനാട്ടിൽ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു

kuttanadu-waste-t
SHARE

പ്രളയാനന്തരം കുട്ടനാടിന്റെ പലമേഖലകളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി. കനാലുകളും പുഴകളുമാണ് ഏറെയും മലിനപ്പെട്ടത്. പുളിങ്കുന്ന് പാലത്തിന് ഇടയിലൂടെയുളള ജലഗതാഗതം തടസപ്പെടുംവിധമാണ് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നത്

മഹാപ്രളയം വന്നുപോയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും മാലിന്യങ്ങള്‍ നീക്കംചെയ്യാതെ കിടക്കുകയാണ് പലഭാഗങ്ങളിലും. പുളിങ്കുന്ന് ആശുപത്രി പാലത്തിന് താഴെയുള്ള കാഴ്ചയാണിത്. ഒഴുകിയെത്തിയ മുളംകാടുകളും മരക്കഷണങ്ങളും പോളകളും നിറഞ്ഞ് ബോട്ടുകള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തവിധം പരന്നുകിടക്കുകയാണ് മാലിന്യങ്ങള്‍. ചത്ത മൃഗങ്ങളുടെ അവശിഷ്ട‌ങ്ങളും കുടുങ്ങിക്കിടക്കുന്നതിനാല്‍ അസഹ്യമായ ദുർഗന്ധവുമുണ്ട്

ഒരേസമയം ഒരു വശത്തേക്ക് മാത്രം വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന പാലമാണിത്. സിഗ്നല്‍ സംവിധാനമുപയോഗിച്ചാണ് വാഹനങ്ങളെ കടത്തിവിട്ടിരുന്നത്. പ്രളയജലം ഒഴുകിയ നാളുകളില്‍ പാലത്തിലുണ്ടായിരുന്ന ക്യാമറകളും ബാറ്ററിയും മോഷണവും പോയി

ഒരു മാസം മുൻപുണ്ടായ വെള്ളപ്പൊക്കത്തിലും സമാനരീതിയിൽ ഇവിടെ മാലിന്യം അടിഞ്ഞുകൂടിയിരുന്നു. അന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും നേവിയും ദിവസങ്ങളെടുത്താണ് മാലിന്യം നീക്കം ചെയ്തത്.

MORE IN SOUTH
SHOW MORE