ദുരിതാശ്വാസനിധിയിലേക്ക് ‌പണം കണ്ടെത്താന്‍ വേറിട്ട മാര്‍ഗവുമായി ചിത്രകാരന്‍മാര്‍‌

art-exhibition-t
SHARE

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ‌പണം കണ്ടെത്താന്‍ വേറിട്ട മാര്‍ഗവുമായി ഒരുകൂട്ടം ചിത്രകാരന്‍മാര്‍. ഇരുപത്തിയഞ്ചോളം കലാകാരന്‍മാരാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ചിത്രങ്ങള്‍ വരച്ചുനല്‍കി പണം കണ്ടെത്തിയത്. കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച  പരിപാടിക്ക് മികച്ച ജനപിന്തുണ ലഭിച്ചു.

സമരങ്ങള്‍ നിത്യ സംഭവമായ സെക്രട്ടേറിയേറ്റുപടിക്കല്‍  ആള്‍ക്കൂട്ടത്തിന് കുറവുണ്ടായിരുന്നില്ല. പക്ഷെ ഈ കാണുന്ന ആള്‍കൂട്ടം സര്‍ക്കാരിനെതിരെ സമരത്തിനെത്തിയവരല്ല, കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ വന്നവരാണ്. ഇവിടെ എത്തുന്നവര്‍ക്ക് തങ്ങളുടെ ചിത്രങ്ങള്‍ വരപ്പിക്കാം. പിന്നെ ഇഷ്ടമുള്ള തുക ഇവിടെ നിക്ഷേപ്പിച്ചുമടങ്ങാം. 

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ചിത്രകാരന്‍മാരുടെ ദൗത്യത്തിന് പിന്തുണയുമായെത്തി. ദുരിതാശ്വാസനിധിയിലേക്ക് പതിനഞ്ച് ലക്ഷം രൂപ സമാഹരിക്കുകയാണ് ചിത്രകാരന്‍മാരുടെ ലക്ഷ്യം. കേരളത്തിലുടനീളം നടപ്പാക്കിയ പരിപാടികളില്‍ നിന്നും ഒന്‍പതുലക്ഷം രൂപ ഇതിനകം സമാഹരിച്ചുകഴിഞ്ഞു. ശില്‍പി ഡാവിന്‍ചി സുരേഷിന്റെ പ്രളയ ശില്‍പ്പവും പരിപാടിയില്‍ ലേലം ചെയ്തു.

MORE IN SOUTH
SHOW MORE