പകര്‍ച്ചവ്യാധി ഭീതിയില്‍ അഞ്ചല്‍ ചന്ത

waste-issue-t
SHARE

പകര്‍ച്ചവ്യാധി ഭീതിയില്‍ കൊല്ലം അഞ്ചല്‍ ചന്ത. അറവ് മാലിന്യമടക്കം ചന്തയില്‍ തള്ളുന്നതാണ് പ്രശ്നത്തിന് കാരണം.  കരാറുകാരന്‍ പിന്‍മാറിയതോടെ കഴിഞ്ഞ കുറച്ചുനാളുകളായി അഞ്ചലില്‍ മാലിന്യനീക്കം സ്തംഭിച്ചിരിക്കുകയാണ്. 

മാലിന്യ നീക്കം സ്തംഭിച്ചതോടെയാണ് അ‍ഞ്ചല്‍ ചന്തയില്‍‍ മാലിന്യങ്ങള്‍ കുന്നുകൂടിയത്. അറവ്ശാലകളില്‍ നിന്നു പോലും മാലിന്യങ്ങളിപ്പോള്‍ ചന്തയിലാണ് തള്ളുന്നത്. ഹോട്ടലുകളില്‍ നിന്നടക്കം മാലിന്യം ശേഖരിച്ച് സംസരിക്കാന്‍ സ്വകാര്യവ്യക്തിക്ക് പഞ്ചായത്ത് കരാര്‍ നല്‍കിയിരുന്നു. സംസ്കരണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് നാട്ടുകാരും കരാറുകാരനും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇതോടെ കരാറുകാരന്‍ പിന്‍മാറി.

ചന്തയില്‍ നിന്ന് മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN SOUTH
SHOW MORE