കരുപ്പട്ടിക്കട തെരുവും ചാല മാർക്കറ്റിൽ ചമഞ്ഞൊരുങ്ങും

market
SHARE

നവീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ചാല കമ്പോളത്തിലെ പച്ചക്കറി വിപണിയായ കരുപ്പട്ടികടയും  ചമഞ്ഞൊരുങ്ങും. നൂറ്റാണ്ടുകളുടെ പഴമയും  വൈവിധ്യവുമാര്‍ന്ന തിരുവനന്തപുരം  ചാലകമ്പോളത്തിന്റെ ഹൃദയം കരുപ്പട്ടിക്കട തെരുവാണ്. 

ചാല കമ്പോളത്തിലെ കരുപ്പട്ടിക്കട തെരുവ്.ചാലയുടെ പച്ചക്കറി വിപണി.  ഓണമെന്നോ വിഷുവെന്നോ ഇല്ല,തിരക്കിട്ട് ചലിക്കുന്ന കമ്പോളം നിത്യകാഴ്ചയാണ്. .പച്ചക്കറികളുടെ മൊത്തവ്യാപാര കേന്ദ്രം ഇവിടം ചാല കമ്പോളത്തിന്റെ ഹൃദയതുടിപ്പായിട്ട് എത്ര കാലമായെന്ന് കൃത്യമായ കണക്കില്ല. തമിഴ്നാട്ടില്‍ നിന്നുള്ള ലോറികളില്‍ പച്ചക്കറി പുലര്‍ച്ചെ തന്നെ ചാലയിലെത്തും .ഇടത്തരം വ്യാപാരികള്‍ മാത്രമല്ല ചെറുകിട കച്ചവടക്കാരായ സ്ത്രീകളുടെയും  ആശ്രയം  ചാലയാണ്. ഓട്ടോറിക്ഷയില്‍ എത്തി പച്ചക്കറികള്‍ വാങ്ങി അതില്‍ അടുക്കിയടുക്കി വെയ്ക്കും. അവിടെ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് 

പച്ചക്കറി വിപണക്ക് ഒപ്പമാണ് ചാലയുടെ പൂ–വിപണിയും .ഉച്ചയോടെയാണ് പൂ വിപണി സജീവമാകുന്നത്.തെക്കന്‍കേരളത്തിലെ കല്യാണങ്ങള്‍ അലങ്കാരമാകുന്നതില്‍ ചാലയുടെ പു–വിപണിക്ക് ഒഴിച്ചുകൂടാവാത്ത പങ്കുണ്ട്. ആധുനിക കാലത്തേക്ക് ചാല മുഖം മിനുക്കുമ്പോള്‍ പച്ചക്കറി –പൂ വിപണികള്‍ എങ്ങനെയാകും എന്ന ആകാംഷ നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കമ്പോളത്തിനുണ്ട്

MORE IN SOUTH
SHOW MORE