പ്രളയദുരിതമൊഴിയാതെ നാടും നാട്ടുകാരും, അതിജീവനത്തിനായുള്ള ‌പോരാട്ടം

erumeli
SHARE

മഹാപ്രളയം തകര്‍ത്തെറിഞ്ഞ എരുമേലി, എയ്ഞ്ചല്‍വാലി മേഖലയില്‍ അതിജീവനത്തിനായി പോരാടുകയാണ് നാട്ടുകാര്‍. പ്രദേശത്തെ അന്‍പതിലേറെ വീടുകളാണ് താമസിക്കാന്‍ പോലുമാകാതെ വെള്ളപ്പൊക്കത്തില്‍ നാമാവശേഷമായത്. ആകെയുള്ള പാലവും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതോടെ ഇടക്കടത്തി, കണമല, എയ്ഞ്ചല്‍വാലി പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. 

പെരുമഴക്കൊപ്പം പമ്പ, കക്കി ഡാമുകള്‍ കൂടി തുറന്നതോടെയാണ് എരുമേലി, കണമല, ഏയ്ഞ്ചല്‍വാലി, ഇടകടത്തി മേഖലകള്‍ വെള്ളത്തില്‍ മുങ്ങിയത്.   പ്രളയജലവുമായി കരകവിഞ്ഞെത്തിയ പമ്പയിലെ കുത്തൊഴുക്കില്‍ നിരവധി വീടുകള്‍ നിലംപൊത്തി. ചില വീടുകളുടെ അടിത്തറം മാത്രം അവശേഷിപ്പിച്ചു. പ്രതിരോധിച്ച്് നിന്ന വീടുകളില്‍ മണ്ണും മണലും നിറച്ച് താമസിക്കാന്‍ കഴിയാത്തവിധമാക്കി പമ്പ പിന്‍വാങ്ങി. വീട്ടുപകരണങ്ങള്‍ മുതല്‍ കുട്ടികളുടെ പുസ്്തകങ്ങള്‍ വരെ പമ്പ കവര്‍ന്നു. മുന്നറിയിപ്പ് ലഭിച്ചതിനാല്‍ നാട്ടുകാര്‍ക്ക് ജീവന്‍ മാത്രം തിരിച്ചുകിട്ടി. 

വീടിനെ തന്നെ മൂടിയ മണ്ണും മണലും നീക്കം ചെയ്യാന്‍ യന്ത്രസഹായം തേടേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. കൊല്ലമുള, പെരുനാട് പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ സ്ഥാപിച്ച ഒരുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഭീമന്‍ വാട്ടര്‍ ടാങ്കും പമ്പയില്‍ ലയിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന എയ്ഞ്ചല്‍വാലി പാലം ഇരുവശത്തേക്കുമുള്ള അപ്രോച്ച് റോഡുകള്‍ തകര്‍ന്ന് പുഴയില്‍ ഒറ്റപ്പെട്ടു. മരത്തടികള്‍ കൂട്ടിക്കെട്ടി മറുകരയെത്തേണ്ട ഗതികേടിലാണ് നാട്ടുകാര്‍. പ്രളയം തകര്‍ത്തറിഞ്ഞ വീടുകളിലേക്ക് മടങ്ങാനാകാതെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ് നാട്ടുകാര്‍. 

MORE IN SOUTH
SHOW MORE