റേഷൻ അരി കരിഞ്ചന്തയിലേക്ക്; കൊല്ലത്ത് ചാക്കുകൾ പിടികൂടി

ഓ‌ണക്കാലമായതോടെ സംസ്ഥാനത്ത് റേഷനരി കരിഞ്ചന്തയിലേക്ക് കടത്തുന്നു. അനധികൃതമായി സൂക്ഷിച്ച ഇരുന്നൂറ്റിയമ്പതിലധികം ചാക്ക് റേഷനരി കൊല്ലത്ത് നിന്ന് പൊലീസ് പിടികൂടി.

കൊല്ലം തേവലക്കരയിലെ ഒരു ഗോഡൗണിലാണ് ഇരുന്നൂറ്റിയമ്പത്തിയെട്ട് ചാക്ക് റേഷനരി സൂക്ഷിച്ചിരുന്നത്. ഓണക്കാലത്ത് സാധാരണക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള മട്ടയരിയാണ് പല േപരുകളിലുള്ള പ്ലാസ്റ്റിക്ക് ചാക്കിലാക്കി വില്‍പനയ്ക്ക് ഒരുങ്ങിയത്. റേഷനരി കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും അരി ലോറിയില്‍ കയറ്റി തുടങ്ങിയിരുന്നു. പൊതുവിതരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി പിടികൂടിയത് റേഷണനരിയാണെന്ന് ഉറപ്പിച്ചു. 

ഗോഡൗണുടമ മുബാറക്ക് അടക്കം രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോറിയും പിടിച്ചെടുത്തു.