യുവാവിനെ ഓട്ടോക്കാർ കൂട്ടംചേർന്ന് മർദ്ദിച്ചതായി പരാതി

auto
SHARE

തിരുവനന്തപുരം തമ്പാനൂരില്‍ അമിതകൂലി ചോദ്യം ചെയ്ത യുവാവിനെ ഓട്ടോക്കാര്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചതായി പരാതി. കയ്യിലുണ്ടായിരുന്ന സ്വര്‍ണം പിടിച്ചുപറിച്ചെന്നും കാണിച്ച് സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരന്‍ സജിത് ശിവന്‍ പൊലീസില്‍ പരാതി നല്‍കി.

മൂവാറ്റുപുഴ സ്വദേശിയും തിരുവനന്തപുരം കുടവൂരിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനുമായ സജിത് ശിവനാണ് തമ്പാനൂരിലെ ഓട്ടോറിക്ഷക്കാര്‍ക്കെതിരെ ഗുരുതര പരാതിയുമായി രംഗത്തെത്തിയത്. മര്‍ദിച്ചെന്നും കയ്യിലെ സ്വര്‍ണ ചെയിന്‍ പിടിച്ചുപറിച്ചെന്നുമാമ് പരാതി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ സജിത് മൂവാറ്റുപുഴയില്‍ നിന്ന് ബസില്‍ തമ്പാനൂര്‍ സ്റ്റാന്റിലെത്തി. ഉടനെ കുടവൂരില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് ഓട്ടോക്കാര്‍ സമീപിച്ചു. എന്നാല്‍ രണ്ടാഴ്ച മുന്‍പ് ഇതേ സ്ഥലത്ത് നിന്ന് ഓട്ടോവിളിച്ചപ്പോള്‍ 120 രൂപയ്ക്ക് പകരം 150 രൂപ അധികം വാങ്ങിയതിനാല്‍ ഓട്ടോ വേണ്ടെന്നും സുഹൃത്ത് ബൈക്കുമായി വരുമെന്നും സജിത് പറഞ്ഞു. ഇതോടെ തര്‍ക്കവും മര്‍ദനവുമാെയന്നാണ് പരാതി.

രണ്ടാഴ്ച മുന്‍പ് അമിതകൂലി വാങ്ങിയ ഡ്രൈവറടക്കം രണ്ട് പേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. കണ്ണിലും മുഖത്തുമാണ് അടിച്ചത്. നൈറ്റ് പട്രോളിങ് പൊലീസെത്തിയപ്പോള്‍ കാര്യം പറഞ്ഞെങ്കിലും രാവിലെ സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കാന്‍ നിര്‍ദേശിച്ച് പറഞ്ഞയച്ചെന്നും ആക്ഷേപമുണ്ട്.

MORE IN SOUTH
SHOW MORE