ദേശീയ ഒളിംപ്യാഡിന് തയ്യാറെടുത്തെ മലയാളി പെണ്‍കുട്ടി

yoga
SHARE

ദേശീയ യോഗ ഒളിംപ്യാഡിന് തയാറെടുക്കുന്ന ഒരു കൊച്ചുമിടുക്കിയുടെ വാര്‍‌ത്തയാണിത്. കൊല്ലം തട്ടാമല സ്വദേശിനിയായ ആദിത്യ ബിജു രാജ്യാന്തര മല്‍സരങ്ങളില്‍ നിന്ന് ഒട്ടേറെ മെഡലുകള്‍ നേടിയിട്ടുണ്ട്.

പട്ടത്താനം വിമലഹൃദയ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ആദിത്യ ബിജു. മൂന്ന് വര്‍ഷം മുന്‍പാണ് യോഗ പരിശീലിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞമാസം അവസാനം ശ്രീലങ്കയില്‍ നടന്ന രാജ്യാന്തര യോഗ ചാംപ്യന്‍ഷിപ്പില്‍ ആദിത്യ രാജ്യത്തിന് വേണ്ടി നേടിയത് സ്വര്‍ണമാണ്.അടുത്ത തിങ്കളാഴ്ച്ച ഡല്‍ഹിയില്‍ ആരംഭിക്കുന്ന ദേശീയ യോഗാ ഒളിംപ്യാഡിൽ ആദിത്യ പങ്കെടുക്കുന്നുണ്ട്.കരാട്ടെയിലും ആദിത്യ മികവു തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദേശീയ കരാട്ടെ ചാംപ്യൻഷിപ്പിൽ ഇരട്ട സ്വർണമാണ് ഈ കൊച്ചു മിടുക്കി നേടിയത്.

MORE IN SOUTH
SHOW MORE