ഓട നിര്‍മാണം പാതിവഴിയില്‍ നിലച്ചു; കുടുംബങ്ങള്‍‌ ദുരിതത്തില്‍

kollam-drainage-t
SHARE

പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിച്ച ഓട കാരണം ദുരിതത്തിലായിരിക്കുകയാണ് കൊല്ലം ബീച്ചിനോട് ചേര്‍ന്ന് താമസിക്കുന്ന  കുടുംബങ്ങള്‍. ഒഴുക്ക് നിലച്ച ഓടയില്‍ കെട്ടികിടക്കുന്ന മലിനജലം പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നു. ഓടനിര്‍മണാത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് തുറമുഖവകുപ്പും നഗരസഭയും  പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണ്.

കൊല്ലം ബീച്ചിനോട് ചേര്‍ന്നുള്ള കായിക്കര. നൂറുകണക്കിന് മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇടമാണ്. മേഖലയിലൂടെ ഒരു വര്‍ഷം മുന്‍പാണ് സംസ്ഥാന തുറമുഖവകുപ്പ് ഓട നിര്‍മിച്ചത്. കൊല്ലം നഗരത്തില്‍ നിന്നടക്കമുള്ള മാലിന്യങ്ങള്‍ കടലിലേക്ക് ഒഴുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ എന്തോ കാരണത്താല്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ ഇതാണ് അവസ്ഥ. കക്കൂസ് മാലിന്യങ്ങളടക്കം കെട്ടികിടക്കുന്നു. ഒരു ചെറിയ കാറ്റടിച്ചാല്‍ പ്രദേശമാകെ ദുര്‍ഗന്ധം പരക്കും.

നഗരസഭയോട് പരാതി പറഞ്ഞാല്‍ തുറമുഖവകുപ്പാണ് ഓട നിര്‍മിക്കേണ്ടതെന്നാണ് മറുപടി. തുറമുഖവകുപ്പാകട്ടേ നാട്ടുകാരുടെ പരാതി കേള്‍ക്കാന്‍ പോലും തയാറല്ല. പ്രശ്നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സമരം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

MORE IN SOUTH
SHOW MORE