കെഎസ്ആർടിസിയെ പൊളിക്കാൻ സിഐടിയുവിന്റെ നേതൃത്വത്തിൽ സമാന്തര സർവീസ്

neyyattinkara-ksrtc
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സിയെ പൊളിക്കാന്‍ ,സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സമാന്തര സര്‍വീസ് നടത്തുന്നതായി  പരാതി. അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാന്‍ ഗതാഗതമന്ത്രി ഡിപ്പോയില്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ പരാതിക്കെട്ടഴിച്ചത്. എന്നാല്‍  വ്യക്തമായ മറുപടി പറയാന്‍ മന്ത്രി തയാറായില്ല

സമാന്തര സര്‍വീസുകളായിരുന്നു നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി യുടെ മുഖ്യശത്രു. പരിശോധനകള്‍ കര്‍ശനമാക്കിയതോടെ 12 ലക്ഷത്തോളമെത്തിയിരുന്നു കലക്ഷന്‍. എന്നാല്‍ ഭരണ കക്ഷി യൂണിയന്‍ തന്നെ സമാന്തര സര്‍വീസിനു ചുക്കാന്‍ പിടിച്ചതോടെ പരിശോധനക്കിറങ്ങിയ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. ഇതോടെ വരുമാനം കുറഞ്ഞതിനെ തുടര്‍ന്നു സര്‍വീസും കുറഞ്ഞു .ഇതോടെയാണ് നാട്ടുകാര്‍ പരാതിയുമായി മന്ത്രിയെ സമീപിച്ചത്. എന്നാല്‍ സമാന്തര സര്‍വീസിനെ കുറിച്ചു മന്ത്രി കൃത്യമായി പ്രതികരിച്ചില്ല. സമാന്തര സര്‍വീസുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വരുമാന നഷ്ടം കെ.എസ്.ാര്‍.ടിസിയുടെ നടുവൊടിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്

MORE IN SOUTH
SHOW MORE