ജൈവവൈവിധ്യങ്ങൾ നിറഞ്ഞ കാവിനെ സംരക്ഷിക്കാനൊരുങ്ങി ഒരു കുടുംബം

kavu
SHARE

പരിസ്ഥിതി സംരക്ഷണത്തില്‍ കാവുകള്‍ക്കുള്ള സ്ഥാനം വലുതാണ്. ആരും ശ്രദ്ധിക്കാതായതോടെ പലയിടത്തും കാവുകള്‍ നശിക്കുന്നു. അപൂര്‍വ സസ്യങ്ങളും ജന്തുക്കളും നിറഞ്ഞ ഒരു കാവ് സംരക്ഷിക്കാന്‍ പാടുപെടുകയാണ് പത്തനംതിട്ട അടൂരില്‍ ഒരു കുടുംബം.

സസ്യങ്ങളും ജീവജാലങ്ങളുമൊക്കെയുണ്ട് മണ്ണടി വാഴപ്പള്ളി കാവില്‍. 45 സെന്റ് വിസ്തൃതി. തൊട്ടരികെയുള്ള കാവില്‍ സ്കൂളിന് ആ പേര് കിട്ടാന്‍ കാരണം ഈ കാവിന്റെ സാമീപ്യമാണ്. പക്ഷേ അതൊന്നും ആരും കാര്യമാക്കുന്നില്ല. കാവിന്റെ തനിമ നഷ്ടമാകാതെ സൂക്ഷിക്കാന്‍ പാടുപെടുകയാണ് വാഴപ്പള്ളി തറവാട്ടിലെ പുതുതലമുറ.

കാവുസംരക്ഷണത്തിന് വനംകുപ്പിന്റെ ഗ്രാന്റുണ്ടെങ്കിലും ഇവിടെ അതൊന്നുംലഭിച്ചിട്ടില്ല. ചുറ്റുമതലില്ലാത്തതിനെതുടര്‍ന്ന് കയ്യേറ്റഭീഷണിയും ഉണ്ട്. പൈതൃക സംരക്ഷണം വാക്കില്‍മാത്രംപോരെന്നാണ് നാട്ടുകാരുടെ പക്ഷം.

MORE IN SOUTH
SHOW MORE