കോട്ടയം നഗരത്തെ മാലിന്യത്തില്‍ മുക്കി ഓടകള്‍ നിറഞ്ഞൊഴുകുന്നു

kottayam-waste-t
SHARE

മഴയ്ക്ക്പിന്നാലെ കോട്ടയം നഗരത്തെ മാലിന്യത്തില്‍ മുക്കി ഓടകള്‍ നിറഞ്ഞൊഴുകുന്നു. ശാസ്ത്രി റോഡിലെ കെട്ടിടങ്ങളിലേക്കും വീടുകളിലേക്കും ശുചിമുറിമാലിന്യം ഉള്‍പ്പെടെ ഇരച്ചുകയറി.  അഴുക്കുജലം റോഡിലേക്ക് ഒഴുകിയതോടെ കാല്‍നടയാത്രപോലും ദുസ്സഹമായി. 

രണ്ട് ദിവസമായി മാലിന്യത്തില്‍ മുങ്ങിയാണ് ശാസ്ത്രി റോഡിലെ കെട്ടിടങ്ങളുടെയും വീടുകളുടെയും നില്‍പ്പ്.  പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ ഭക്ഷണ അവശിഷ്ടങ്ങള്‍, ശുചിമുറി, അറവുശാല മാലിന്യമുള്‍പ്പെടെ കൂട്ടത്തിലുണ്ട്. മൂക്കുപൊത്താതെ ഒരു നിമിഷം പോലും പ്രദേശത്ത് തുടരാനാവില്ല. കൊതുകും കൂത്താടിയും നിറഞ്ഞ വെള്ളത്തില്‍ കാലുകുത്തുന്നത് രോഗങ്ങള്‍ വിളിച്ചുവരുത്തുന്നതിന് തുല്യം. ഇത് ആദ്യത്തെ സംഭവമല്ല വര്‍ഷങ്ങളായി തുടരുന്ന പതിവാണെന്ന് നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു. 

നഗരത്തിലെ മുഴുവന്‍ മാലിന്യവും ഒഴുകിയെത്തുന്നത് ശാസ്ത്രി റോഡിന്‍റെ ആരംഭത്തിലുള്ള അഴുക്കുചാലിലാണ്. ഇവിടെ നിന്ന് പൈപ്പുകള്‍ വഴി മാലിന്യം നാഗമ്പടതെത്തിക്കും. പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ് പൈപ്പുകള്‍ പൂര്‍ണമായും അടഞ്ഞതോടെയാണ് മാലിന്യം പുറത്തേക്കൊഴുകിയത്. കെട്ടിടത്തിനുള്ളില്‍ തളംകെട്ടിയ മലിനജലം റോഡിലേക്ക് ഒഴുക്കുകയല്ലാതെ വഴിയില്ല. വ്യാപക പരാതി ഉയര്‍ന്നതോടെ മാന്‍ഹോളുകള്‍ വൃത്തിയാക്കി തത്കാലികപായി പ്രശ്നം പരിഹരിക്കാനാണ് നഗരസഭയുടെ ശ്രമം. ശാശ്വത പരിഹാരം അജണ്ടയിലില്ലാത്ത സാഹചര്യത്തില്‍ മഴ ശക്തമാകുന്നതോടെ നഗരം മാലിന്യത്തില്‍ മുങ്ങുമെന്ന് 

MORE IN SOUTH
SHOW MORE