മലയാള മനോരമ ‘ഹൃദയപൂർവം’ പരിശോധനാ ക്യാംപിന് തുടക്കം

hridhayapoorvam-t
SHARE

നോവുന്ന ഹൃദയങ്ങള്‍ക്ക് സാന്ത്വനമായി മലയാള മനോരമ ‘ഹൃദയപൂർവം’ പരിശോധനാ ക്യാംപിന്റെ ഒൻപതാംഘട്ടത്തിന് കോട്ടയത്ത് തുടക്കമായി. മദ്രാസ് മെഡിക്കൽ മിഷനുമായി സഹകരിച്ച് നടത്തുന്ന ക്യാംപില്‍ ആറ് വിദഗ്ദ ഡോക്ടര്മാരാണ് പങ്കെടുക്കുന്നത്. <തിരഞ്ഞെടുക്കപ്പെടുന്നവർക്കു മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൗജന്യ ഹൃദയശസ്ത്രക്രിയയ്ക്കുള്ള അവസരം ലഭിക്കും. 

നോവുന്ന മനസുമായി അതിലേറെ ആശങ്കയോടെയാണ്  സക്കറിയയും സമീറയും കാസര്ഗോഡ് നിന്ന് ഹൃദയപൂര്വം ക്യാംപിനെത്തിയത്.  ആറ് മാസം പ്രായമുള്ള മകള് ഫാത്തിമയുടെ ഹൃദയത്തില് സുഷിരമുണ്ടെന്ന് രണ്ടാം മാസത്തില്  കണ്ടെത്തി. ഇതേ പ്രശ്നങ്ങളുണ്ടായിരുന്ന മറ്റൊരു മകളെ ഇവര്ക്ക്  നഷ്ടപ്പെട്ടതാണ്. ഡോക്ടറെ കണ്ടതോടെ ആശങ്കകള്ക്കെല്ലാം വിരാമമായി. സുഷിരം താനെ അടയുന്നുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര് വ്യക്തമാക്കിയതോടെ കുഞ്ഞുഫാത്തിമയുടെ മുഖത്തു നിന്ന് ചിരി മാതാപിതാക്കളിലേക്കും പടര്ന്നു. പതിനെട്ട് വര്ഷമായി തുടരുന്ന മലയാള മനോരമയുടെ ഹൃദയപൂര്വം ക്യാംപ് ആശ്വാസമായത് ആയിരത്തിലേറെ കുടുംബങ്ങള്ക്കാണ്. 

ട്രെഡ്‌മിൽ, എക്കോ കാർഡിയോ ഗ്രാം തുടങ്ങി ആധുനിക പരിശോധനാ സൗകര്യങ്ങളുള്ള മദ്രാസ് മെഡിക്കല് മിഷന്റെ  മൊബൈല് ഡയഗ്നോസ്‌റ്റിക് ക്ലിനിക്കും ക്യംപിലുണ്ട്. ഇതേ പദ്ധതി വഴി മുൻപു ശസ്ത്രക്രിയയ്ക്കു വിധേയരായവർക്കുള്ള തുടർപരിശോധനയും ക്യാംപിലുണ്ട്. 

MORE IN SOUTH
SHOW MORE