പത്തനംതിട്ട അടൂരില്‍ വേനല്‍മഴയില്‍ കൃഷിനശിച്ചു

adoor-paddy-field--summer-rain
SHARE

പത്തനംതിട്ട അടൂരില്‍ വേനല്‍മഴയില്‍ കൃഷിനശിച്ചു.  ചിറ്റില പാടശേഖരത്ത് നെല്‍കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് വേനല്‍മഴതിരിച്ചടിയായത്. 

കൊയ്ത്തിന് പാകമായസമയത്താണ് വേനല്‍മഴയെത്തിയത്. ഇതോടെ വിളവ് വെള്ളത്തില്‍ മുങ്ങി. കൃഷിയിടത്തില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കികളയാനുളള ശ്രമത്തിലാണ് കര്‍ഷകര്‍. 

ആയിരം ഏക്കറിലധികം വരുന്ന കരിങ്ങാലി പുഞ്ചയിലെ നൂറ്റി അന്‍പത് ഏക്കറിലെ കൃഷിയായിരുന്നു വിളവെടുപ്പിന് പാകമായത്.വെള്ളം നിറഞ്ഞതോടെ യന്ത്രമിറക്കി കൊയ്ത്തുനടത്താനാവാത്ത നിലയിലാണ്. കഴിഞ്ഞവര്‍ഷവും   ചിറ്റില പാടശേഖരത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് വേനല്‍മഴ തിരിച്ചടി ആയിരുന്നു.

MORE IN SOUTH
SHOW MORE