കെ.എസ്.ആര്‍.ടി.സി പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക് ഷോപ്പില്‍ വന്‍ തീപിടുത്തം

ksrtc-fire-t
SHARE

കെ എസ് ആര്‍ ടി സിയുടെ തിരുവനന്തപുരം പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക് ഷോപ്പില്‍ വന്‍ തീപിടുത്തം. ലേലം ചെയ്യാനായി കൂട്ടിയിട്ടിരുന്ന ടയര്‍ ട്യൂബുകള്‍ക്കാണ് തീപിടിച്ചത്. ലേലസാധനങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടെയുണ്ടായ  തീപ്പൊരിയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കെ എസ് ആര്‍ ടി സി ബസുകളുടെ ബോഡി നിര്‍മാണ യൂണിറ്റായ പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക് ഷോപ്പിലാണ് രണ്ടുമണിയോടെ തീപിടുത്തമുണ്ടായത്. എട്ട് ടണ്ണോളം ടയര്‍ ട്യൂബുകള്‍ ഇവിടെ കൂട്ടിയിട്ടിരുന്നു. ഇതിനു സമീപത്തായി ലേലം കൊണ്ടവര്‍ പൊളിച്ച ബസുകളുടെ ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന ജോലിയും നടക്കുന്നുണ്ട്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടെ തീപ്പൊരി പടര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 

തൊട്ടടുത്താണ് 220 കെ വി ട്രാന്‍സ്ഫോമര്‍ സ്ഥിതി ചെയ്യുന്നത്. തീ കണ്ടയുടന്‍ ട്രാന്‍സ്ഫോമര്‍ ഒാഫ് ചെയ്തതുകൊണ്ട് വന്‍ദുരന്തം ഒഴിവായി. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം കണ്ക്കാക്കുന്നു. എട്ട് ഫയര്‍ യൂണിറ്റുകള്‍ രണ്ടു മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്.

MORE IN SOUTH
SHOW MORE