കോട്ടയം കലക്ടറേറ്റിന് സമീപം വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം

ktm-building-fire-t
SHARE

കോട്ടയം കലക്ടറേറ്റിന് സമീപം വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം. ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം. എട്ടുയൂണിറ്റ് ഫയർഫോഴ്‌സ്  നാലര മണിക്കൂറോളം ശ്രമിച്ചാണ് തീ കെടുത്തിയത്.

പുലർച്ചെ മൂന്നു മണിയോടെയിരുന്നു സംഭവം. മൂന്നുനിലകളിലായുള്ള കെട്ടിടത്തിൽ താഴെ പ്രവർത്തിക്കുന്ന  സൂപ്പർ മാർക്കറ്റിലാണ് ആദ്യം തീപിടിച്ചത്. മുകളിലെ നിലയിൽ പ്രവർത്തിച്ചിരുന്ന ലോഡ്ജിന്റെ മാനേജരാണ് ആദ്യം വിവരം അറിയുന്നത്. ഉടൻ തന്നെ ലോഡ്ജിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. സമീപത്തെ പെട്രോൾ പമ്പിലേയ്ക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.സൂപ്പർ മാർക്കറ്റും  ഇതിനു മുകളിലുള്ള തുണിക്കടയും പൂർണമായും കത്തി നശിച്ചു.  ശക്തമായ പുക ഫയർഫോഴ്സിനും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. തീ പിടിച്ച ശേഷം മൂന്നു മണിക്കൂർ കഴിഞ്ഞാണ് ഫയർഫോഴ്സിന് ഉള്ളിൽ കടക്കാനായത്

കടുത്തുരുത്തി, പാമ്പാടി, കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിൽ എട്ടു യൂണിറ്റ് ഫയർഫോഴ്സ് നാലര മണിക്കൂർ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്, ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോന നടത്തുകയാണ്.

MORE IN SOUTH
SHOW MORE