വീട്ടുനമ്പറിനായി കൈക്കൂലി; നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സൈനികന്റെ ഫേസ്ബൂക്ക് ലൈവ്

javan-fb-t
SHARE

വീട്ടുനമ്പര്‍ നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ട കൊല്ലം പുനലൂര്‍ നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സൈനികന്റെ ഫേസ്ബൂക്ക് ലൈവ്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ ആന്‍ി നക്സല്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന പുനലൂര്‍ സ്വദേശി  ഹരികൃഷ്ണന്‍ എം ആണ് തനിക്കുണ്ടായ ദുരനവുഭവത്തെപ്പറ്റി സമൂഹമാധ്യമത്തില്‍ വിവരിച്ചത്. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍ സൈനികന് ഉറപ്പ് നല്‍കി.

രാജ്യത്തിന് വേണ്ടി ഇതര സംസ്ഥാനത്ത് ജോലിചെയ്യുന്ന സൈനികന്  കേരളത്തിലുണ്ടായ അനുഭവമാണ് ഹരികൃഷ്ണന്‍ പങ്കുവെച്ചത് .ആറു സെന്‍് സ്ഥലം വാങ്ങി വീടുവെയ്ക്കാനൊരുങ്ങിയ തന്നോട് അസിസ്റ്റന്‍ കമ്മീഷ്ണറും മറ്റൊരു ഉദ്യോഗസ്ഥനും വീട്ടുനമ്പര്‍ നല്‍കാന്‍ പച്ചക്ക് പണം ആവശ്യപ്പെട്ടുവെന്നാണ് ഹരികൃഷ്ണന്‍ വെളിപ്പെടുത്തിയത്. കൈക്കൂലി തരില്ലെന്ന് ഉദ്യോഗസഥരോട് പറഞ്ഞപ്പോള്‍ എന്നാല്‍ വീട്ടുനമ്പര്‍ വാങ്ങുന്നത് കാണമെന്നായിരുന്നു മറുപടി.താനും അമ്മയും ഏറെ ബുദ്ധിമുട്ടുകയാണെന്ന് ഹരികൃഷ്ണന്‍ പറയുന്നു.

വീട്ടുനമ്പര്‍ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ലെന്നാണ് ആരോപണം.  നഗരസഭ നേതൃത്വത്തോട് പരാതി പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥരുടെ നിലപാടിനെ അവര്‍ പിന്‍തുണക്കുകയായിരുന്നുവെന്ന് സൈനികന്‍ പറഞ്ഞു. കൈക്കൂലി കൊടുത്താലേ കേരളത്തില്‍ കാര്യങ്ങള്‍ നടക്കൂ എന്ന അവസ്ഥ ഞെട്ടിച്ചെന്നും സൈനികന്‍ പറയുന്നു.

MORE IN SOUTH
SHOW MORE