തിരുവനന്തപുരം-കഴക്കൂട്ടം ഫ്ലൈഓവർ; സ്ഥലമേറ്റെടുപ്പിൽ അവ്യക്തത

kazhakoottam-flyovertv
SHARE

തിരുവനന്തപുരം കഴക്കൂട്ടത്തെ നിര്‍ദിഷ്ട ഫ്ലൈ ഒാവറിന്റെ സ്ഥലമേറ്റെടുപ്പില്‍ അവ്യക്തത തുടരുന്നു. മുമ്പ്  സ്ഥലമേറ്റെടുത്ത വശങ്ങളില്‍ തന്നെ സ്ഥലമേറ്റെടുക്കുന്നെന്നാണ് നാട്ടുകാരുടെ  ആരോപണം.  പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കപ്പെട്ടിട്ടില്ല.

ടെക്നോപാര്‍ക്ക് ജംഗ്ഷനില്‍ നിന്നാരംഭിച്ച് സി.എസ്.ഐ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വരെ ഒന്നര കിലോമീറ്ററിലാണ്  നിര്‍ദിഷ്ട മേല്‍പ്പാത. ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപനമനുസരിച്ച്  ഹൈവേ കടന്നുപോകുന്നത് കുടവൂര്‍ ക്ഷേത്രത്തിന്റെ ഗണപതി പ്രതിഷ്ഠയിരിക്കുന്നിടത്തുകൂടിയാണ്. മുന്‍പ് 2 തവണ റോഡ് വികസനത്തിന് വേണ്ടി സ്ഥലം വിട്ടു കൊടുക്കുകയും കോവില്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തതാണ്. റോഡിനിരുവശവും  തുല്യമായി എടുത്താല്‍ ക്ഷേത്രത്തെ ബാധിക്കില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.

സ്ഥലമേറ്റെടുക്കുമ്പോള്‍ പൊളിച്ചു മാറ്റുന്ന വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിട ഉടമകള്‍ക്ക് മാത്രമേ നഷടപരിഹാരം നല്‍കുകയുള്ളുവെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വ്യാപാരസ്ഥാപനങ്ങള്‍ വാടകക്കെടുത്തു നടത്തുന്നവര്‍ക്ക് നഷ്ടപരിഹാരം കിട്ടില്ല. ഇത് മിക്ക വ്യാപാരികള്‍ക്കും സ്വീകാര്യമല്ല. തുടര്‍ ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് കഴക്കൂട്ടത്തെ വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

MORE IN SOUTH
SHOW MORE