ജലായനം ടൂറിസം പദ്ധതിക്ക് കോഴിക്കോട്ട് തുടക്കമായി

jalayanam.jpgg
SHARE

ഗ്രാമീണക്കാഴ്ചകളുടെ സൗന്ദര്യം നിറയ്ക്കുന്ന ജലായനം ടൂറിസം പദ്ധതിക്ക് കോഴിക്കോട്ട് തുടക്കമായി. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്.  

പുഴയുടെ കുളിരില്‍ പച്ചപ്പിലൂടെ ഒരു ജലയാത്ര, കടലുണ്ടിപ്പുഴയും മാമ്പുഴയും ചാലിയാറുമൊക്കെ കണ്ടാസ്വദിച്ച് തോണിയില്‍ സഞ്ചരിക്കാം. വിവിധ ഭാഗങ്ങളിലുള്ള സ്റ്റോപ്പ് ഒാവറുകളില്‍ വിനോദസഞ്ചാരികളെ കാത്ത് തോണികളുണ്ട്. അല്‍പം ക്ഷീണിച്ചാല്‍  പിന്നെ മാമ്പുഴ ഫാം ടൂറിസത്തിലിറങ്ങി കാഴ്ചകള്‍ കാണാം. പ്രകൃതിയോട് കൂടുതല്‍ ഇണങ്ങാം. പച്ചപ്പിനായി മാര്റിവച്ചിരിക്കുന്നത് വലിയൊരു തുരുത്ത് തന്നെ. 

ചെറുകിട വ്യവസായ സംരംഭകര്‍ക്കും പ്രദേശവാസികള്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ അവസരമുണ്ട്. 2000 പേര്‍ക്കാണ് ജലായനത്തിലൂെട  പ്രത്യേക പരിശീലനം നല്‍കുന്നത്. ജൈവവൈവിധ്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് നിര്‍മിച്ച ഫാമിന്റെ ഉദ്ഘാടനം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍  നിര്‍വഹിച്ചു.  

MORE IN SOUTH
SHOW MORE