ശമ്പളമില്ല; കെ.രാജുവിനെതിരെ ഫാംഹൗസ് തൊഴിലാളികൾ സമരത്തിൽ

Thumb Image
SHARE

തിരുവനന്തപുരം കുടപ്പനക്കുന്ന് ഫാംഹൗസിലെ തൊഴിലാളികൾക്ക് ശമ്പളമില്ല. മന്ത്രി കെ.രാജുവിനെതിരെ സി.പി.ഐ യൂണിയനിലെ തൊഴിലാളികൾ സമരത്തിൽ . ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സർക്കർ തയ്യാറാകണമെന്നും സമരക്കാർ  

തിരുവനന്തപുരം ഫാംഹൗസിലെ മൃഗങ്ങളെ പരിപാലിക്കുന്ന തൊഴിലാളികൾക്കാണ് മാസം പകുതി പിന്നിട്ടിട്ടും ശമ്പളം കിട്ടാത്തത്. വകുപ്പു മന്ത്രി രാജുവുൾപ്പെടെ നിരവിപേരെ കണ്ട് പരാതിപറഞ്ഞെങ്കിലും നടപടിയുണ്ടായില്ല . തുടർന്നാണ് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ സമരത്തിനിറങ്ങിയത്. 24 തൊഴിലാളികളാണ് ഫാംഹൗസിലുള്ളത്. തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നു സമരസമിതി അറിയിച്ചു

MORE IN SOUTH
SHOW MORE