വീട്ടില്‍ സഹായത്തിനാരുമില്ലാത്ത പ്രായമായവര്‍ക്ക് സുരക്ഷയൊരുക്കി കോട്ടയം പൊലീസ്

kottayam-police-t
SHARE

വീട്ടില്‍ സഹായത്തിനാരുമില്ലാത്ത പ്രായമായവര്‍ക്ക് സുരക്ഷയൊരുക്കി കോട്ടയം പൊലീസ്. അത്യാവശ്യ സന്ദര്‍ഭമുണ്ടാകുമ്പോള്‍  വീട്ടിലെ ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണിന്‍റെ റിസീവര്‍ പത്തുസെക്കന്‍ഡ് എടുത്തുപിടിച്ചാല്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളി എത്തും. സംസ്ഥാനത്താദ്യാമായി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ഡിജിപി ലോക്നാഥ് ബഹ്റ നിര്‍വഹിച്ചു. 

വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പൊലീസിന്‍റെ സഹായ ഹസ്തം. രാത്രിയോ പകലോ വ്യത്യാസമില്ലാതെ ഈ സേവനം ഇനി ലഭിക്കും. ഏത് പ്രതിസന്ധിഘട്ടത്തിലും ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണിന്‍റെ റീസീവര്‍ പത്ത് സെക്കന്‍ഡ് നേരം എടുത്തു പിടിച്ചാല്‍ വീടിരിക്കുന്ന സ്ഥലത്തെ സ്റ്റേഷനിലേയ്ക്ക് വിളിയെത്തും.  സ്റ്റേഷന്‍റെ നമ്പര്‍ പൊലും ഒാര്‍ത്തിരിക്കേണ്ട ആവശ്യമില്ല. മാത്രമല്ല മറ്റ് നനമ്പറുകളിലേയ്ക്ക് വിളിക്കണമെങ്കില്‍  വിളിക്കേണ്ട നമ്പര്‍ പത്തുസെക്കന്‍ഡിനുള്ളില്‍ അമര്‍ത്തിയാല്‍ മതി.   ജില്ലയിലെ നാനൂറ്റി മുപ്പതിലധികം  വീടുകളിലാണ് ആദ്യ ഘട്ടത്തില്‍ ഈ സേവനം ലഭിക്കുക. ഇതിന്‍റെ ഭാഗമായി ജനമൈത്രി പൊലീസ് ഭവന സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മറ്റ് ജില്ലകളിലേയ്ക്കും ഉടന്‍ തന്നെ ഈ സേവനം വ്യാപിപ്പിക്കുമെന്ന്  ഡിജിപി  പറഞ്ഞു

പാലാ പൊലീസ് സ്റ്റേഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി വിജയമായതോടെയാണ് ജില്ലമുഴുവനും സേവനം വ്യാപിപ്പിച്ചത്. ജസ്റ്റിസ് കെ.ടി. തോമസ്, കൊച്ചി റേഞ്ച് ഐജി വിജയയ് സാഖറെ, ജില്ലാ പൊലീസ് മേധാവി വി.എം.മുഹമ്മദ് റഫീഖ്, നഗരസഭാധ്യക്ഷ പി.ആര്‍ സോന തുടങ്ങിയവര്‍ പങ്കെടുത്തു

MORE IN SOUTH
SHOW MORE