വനിതാദിനത്തിൽ തുല്യതാസന്ദേശവുമായി കാൽപ്പന്തുകളി

tvm-football
SHARE

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു ടീമില്‍ അണിനിരത്തി ഫുട്ബാള്‍ മല്‍സരം സംഘടിപ്പിച്ചായിരുന്നു സംസ്ഥാന വനിത വികസന വകുപ്പിന്റെ വനിതാദിനാഘോഷം. തിരുവനന്തപുരത്ത് നടന്ന മല്‍സരത്തില്‍  ഗോളടിച്ച് പെണ്‍കുട്ടികള്‍ കരുത്ത് തെളിയിക്കുകയും ചെയ്തു.

പുരുഷന്‍മാരുടെയും വനിതകളുടെയും ഫുട്ബോള്‍ ടീമുകളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് ഇന്നലെ കണ്ടത് ഇരുകൂട്ടരും ഒരുമിച്ച് ഒരു ടീമില്‍ അണിനിരന്ന മല്‍സരമായിരുന്നു. ലോക വനിതാദിനത്തില്‍ സധൈര്യം മുന്നോട്ട് എന്ന സന്ദേശവുമായി വനിത ശിശുവികസന വകുപ്പാണ് ഫുട്ബാള്‍ മല്‍സരം സംഘടിപ്പിച്ചത്. 

ഒരു ടീമില്‍ ആറ് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളും. പോരടിച്ചത് മാള കാര്‍മല്‍  കോളജും തിരുവനന്തപുരം എയ്ഞ്ചല്‍ എഫ്.സി ക്ളബും. ആവേശം നിറഞ്ഞ മല്‍സരത്തില്‍ ഇരു ടീമുകളിലെയും പെണ്‍കുട്ടികള്‍ ഗോളടിച്ച് കരുത്ത് കാട്ടി. ആണ്‍പെണ്‍ വ്യത്യാസം ഒഴിവാക്കണമെന്ന സന്ദേശം നല്‍കുന്ന മല്‍സരത്തിന്റെ തുടക്കം  മന്ത്രി കെ.കെ.ശൈലജ ഫുട്ബോള്‍ തട്ടിയതോടെയായിരുന്നു. വനിത വികസന വകുപ്പ് രൂപീകരിച്ച ശേഷമുള്ള ആദ്യ വനിതാദിനം ആഘോഷിക്കാനായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്..

MORE IN SOUTH
SHOW MORE