അവള്‍ക്കൊപ്പം, കെ.എസ്‌.ആര്‍.ടി.സി ഡിപ്പോകള്‍ വനിതാ സൗഹൃദമാവുന്നു

napkin-wending-machine
SHARE

കെ.എസ്‌.ആര്‍.ടി.സി ഡിപ്പോകള്‍ വനിതാ സൗഹൃദമാവുന്നു. മുലയൂട്ടല്‍ കേന്ദ്രവും നാപ്‌കിന്‍ വെന്‍ഡിംഗ്‌ മെഷീനുകളുമുള്ള വിശ്രമകേന്ദ്രങ്ങള്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ തുറക്കുന്ന പദ്ധതിക്ക് തുടക്കമായി.  അവള്‍ക്കൊപ്പം എന്നപേരിലുള്ള പദ്ധതി നെയ്യാറ്റിന്‍കര കെ.എസ്‌.ആര്‍ടി.സി ഡിപ്പോയില്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖ ഉദ്‌ഘാടനം ചെയ്തു.

കെഎസ്‌ആര്‍ടിസിയെ വനിതാ സൗഹൃദമാക്കുന്നതിന്റെ ആദ്യപടിയായാണ് ഡിപ്പോകളില്‍ വനിതാ സൗഹൃദ വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. വിശ്രമ കേന്ദ്രത്തിലെ നാപ്‌കിന്‍ വെഡിംഗ്‌ മെഷിനും മുലയൂട്ടല്‍ കേന്ദ്രവും ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ യാത്രക്കാര്‍ക്കായി തുറന്ന്‌ കൊടുത്തു. വിശ്രമ കേന്ദ്രത്തിലെ മെഷീന്‍ വഴി 10 രൂപക്ക്‌ മൂന്ന് നാപ്കിനുകള്‍ ലഭിക്കും നാപ്‌കിന്‍ വെന്‍ഡിംഗ്‌ മെഷീനൊപ്പം ഉപയോഗിച്ച നാപ്കിന്‍ കത്തിച്ചുകളയാനുള്ള സംവിധാനവും സ്‌ഥാപിച്ചിട്ടുണ്ട്‌. ഇതിനോടൊപ്പം വനിതാ പോലീസ്‌ എയ്‌ഡ്‌ പോസ്റ്റിനും വനിതാ ഹെല്‍പ്‌ ഡെസ്‌കിനും തുടക്കമായി 

തിരുവനന്തപുരത്തെ ഡിപ്പോകളില്‍ നടപ്പാക്കുന്ന പദ്ധതി 2ാം ഘട്ടത്തില്‍ കൊല്ലം ജില്ലയിേലക്കും വ്യാപിപ്പിക്കും. കെ.എസ്.ആര്‍.ടി.സിയും സായി ഗ്രാമവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

MORE IN SOUTH
SHOW MORE