ചാല തീപിടിത്തം; ആക്രിക്കട പ്രവര്‍ത്തിച്ചിരുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ

chala-fire-t
SHARE

തിരുവനന്തപുരം ചാലയില്‍ തീപിടിത്തതിന് കാരണമായ ആക്രിക്കട പ്രവര്‍ത്തിച്ചിരുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് കണ്ടെത്തല്‍. നഗരത്തിലെ അനധികൃത ആക്രിക്കടകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്ത് നല്‍കാന്‍ അഗ്നിശമന സേന തീരുമാനിച്ചു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണം ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറും.

ചാലയ്ക്ക് സമീപം അട്ടക്കുളങ്ങരയില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ആക്രിസാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചതെന്നാണ് കരുതിയതെങ്കില്‍ വിശദമായ പരിശോധനയില്‍ ഗോഡൗണല്ലെന്നും ഡംപിങ് യാര്‍ഡിന് സമാനമായ രീതിയില്‍ ആക്രിസാധനങ്ങള്‍ കൂട്ടിയിട്ടിരുന്ന സ്ഥലമാണെന്നും കണ്ടെത്തി. 

നാല് മാസം മുന്‍പും ചാലയില്‍ ആക്രിസാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ തീപിടിത്തമുണ്ടായിരുന്നു. അതും ഇതുപോലെ അനധികൃത ഡംപിങ് യാര്‍ഡിലാണ്. ജനവാസ മേഖലയിലടക്കം ഇത്തരം യാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ അവയ്ക്കെതിരെ നടപടി വേണമെന്നാണ് ഫയര്‍ ഫോഴ്സിന്റെ ആവശ്യം.

വീടുകളിലേക്ക് പടരാതെ തീ തടയാനായതാണ് ഇന്നലെ വന്‍ അപകടം ഒഴിവാക്കിയത്. 

MORE IN SOUTH
SHOW MORE