തലസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം

tvm-merchants
SHARE

 വ്യാപാരം സ്ഥാപനങ്ങളുടെ ലൈസൻസ് തുക അമിതമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ചു തിരുവനന്തപുരം ജില്ലയിൽ കടയടച്ചു സമരം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിതിൽ നടന്ന  സെക്രട്ടറിയേറ്റ് മാർച്ചിൽ നൂറുകണക്കിന് വ്യാപാരികളാണ് പങ്കെടുത്തത്.

അന്യയമായി ലൈസൻസ് ഫീസ് വർധനയിൽ പ്രതിഷേധിച്ചാണ്‌ വ്യാപാരികൾ തിരുവനന്തപുരം ജില്ലയിലെ കടകൾ അടച്ചിട്ടു സമരം ചെയ്യുന്നത്.  മുന്നൂറു രൂപ ലൈസൻസ് ഫീസ് അടച്ചിരുന്നവർക്കു മൂവായിരത്തി അറുനൂറു രൂപവരെ അടക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് വ്യാപാരി വ്യവസായ ഏകോപന സമിതി സമരത്തിന് ആഹ്വാനം ചെയ്തത്. 

ഫെബ്രുവരി 28ന് മുൻപ് ഫീസ് അടച്ചില്ലെങ്കിൽ പിഴയായി ഇരട്ടിയിലധികം തുക അടക്കേണ്ട അവസ്ഥ. ഫീസ് വർധന പിൻവലിക്കാത്തപക്ഷം സമരം ശക്തമാക്കുമെന്നും സംസ്ഥാന വ്യാപകമായി കടയടച്ചു പ്രതിഷേധിക്കുമെന്നും സമരസമിതി വ്യെക്തക്കി. വ്യാപാരി വ്യവസായ ഏകോപന സമിതിക്കൊപ്പം ഹസ്സൻ കോയ വിഭാഗവും സമരത്തിൽ പങ്കെടുത്തു 

MORE IN SOUTH
SHOW MORE