ഓഖി: പുഷ്പരാജ് ആൻഡമാനിൽനിന്ന് തിരിച്ചെത്തി

ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ വിഴിഞ്ഞം സ്വദേശി പുഷ്പരാജ് ആൻഡമാനിൽനിന്ന് ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. മരണത്തെ മുഖാമുഖം കണ്ടുകഴിഞ്ഞ ദിനങ്ങളുടെ ഞെട്ടലിലാണ് ഇപ്പോഴും പുഷ്പരാജൻ. 

പ്രാർത്ഥന ഫലം കണ്ടു,പുഷ്പരാജൻ ജീവനോടെ സ്വൊന്തം മണ്ണിൽ തിരിച്ചെത്തി. ആൻഡമാനിൽ മത്സ്യ ബന്ധനത്തിനു പോയ പുഷ്പരാജന്റെ ബോട്ട് ഓഖിയിൽ പെട്ടു കടലിൽ വെച്ച് തകരുകയായിരുന്നു. പിന്നീട് കടലിനു നടുവിൽ മരണത്തെമുഖാമുഖം കണ്ടുകൊണ്ടുള്ള 28ദിനരാത്രങ്ങൾ. ഒടുവിൽ തീരസേന എത്തി രക്ഷിക്കുകയായിരുന്നു. കഴിഞ്ഞ മാസം പുഷ്പരാജൻ നാട്ടിലേക്കു വിളിച്ചത്തോടെയാണ് ആശങ്ക അവസാനിച്ചത്.

നാട്ടിലെത്തിയെങ്കിലും കടലിനു നടുവിലെ അനുഭവങ്ങൾ ഇപ്പോഴും പുഷ്പ്പരാജനെ ഭയപ്പെടുത്തുന്നു. ആരോഗ്യവും ക്ഷയിച്ചു. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ഉപജീവന മാര്ഗങ്ങളില്ലാതെ സർക്കാരിന്റെ കനിവ് കാത്തിരിക്കുന്നു.