തിരക്ക് വർധിച്ചു; ശബരിമലയിൽ നിയന്ത്രണം

Thumb Image
SHARE

തിരക്ക് വര്‍ധിച്ചാല്‍ മകരവിളക്ക് ദിവസം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തിര്‍ഥാടകരെ കയറ്റിവിടുന്നതില്‍ നിയന്ത്രണമുണ്ടാകും. ശബരിമലയിലേക്കുള്ള പ്രധാന പാതകളില്‍ വാഹനനിയന്ത്രണവും ഏര്‍പ്പെടുത്തും.മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് കനത്തസുരക്ഷാമുന്‍കരുതലുകളാണ് എടുത്തിട്ടുള്ളതെന്ന് ജില്ലാപൊലീസ് മേധാവി സതീഷ് ബിനോ പറഞ്ഞു. 

തിരക്ക് കണക്കിലെടുത്താണ് തീര്‍ഥാടകര്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. തിരക്ക് വര്‍ധിക്കുകയാണെങ്കില്‍ മകരവിളക്ക് ദിവസം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തിര്‍ഥാടകരെ കയറ്റിവിടുന്നതില്‍ നിയന്ത്രണമുണ്ടാകും.പുല്ലുമേട് വഴിവരുന്ന തീര്‍ഥാടകര്‍ക്ക് മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ തങ്ങാനും വിശ്രമിക്കാനും സൗകര്യമൊരുക്കും. ജനുവരി 13നും 14നുമാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണം. മകരവിളക്ക് ദിവസം നിലക്കലില്‍ നിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമേ കടത്തിവിടു. ജില്ലയില്‍ കൂടുതല്‍ പൊലീസുദ്യോഗസ്ഥരെ ഗതാഗതനിയന്ത്രണത്തിനും സുരക്ഷക്കുമായി നിയോഗിക്കും. തുരുവാഭരണ പാതയിലെ സുരക്ഷാപരിശോധന പൂര്‍ത്തിയായി. കരിമല, പമ്പ, പുല്ലുമേട് കാനന പാതയിലൂടെ ജനുവരി 19വരെ തീര്‍ഥാടകരെ കയറ്റിവിടും

MORE IN SOUTH
SHOW MORE