'തബലവാദ്യത്തിൽ സഞ്ജയിനെ തോൽപ്പിക്കാനാകില്ല'

Thumb Image
SHARE

പതിവ് തെറ്റിക്കാതെ ഇക്കുറിയും പത്തനംതിട്ട ജില്ലാ കലോത്സവത്തില്‍ തബലവാദ്യം മത്സരത്തില്‍ കോന്നി സര്‍ക്കാര്‍ സ്കൂളിലെ എസ്. സഞ്ജയ് ജേതാവായി. സംസ്ഥാന കലോത്സവത്തില്‍ പത്തനംതിട്ട ജില്ലയുടെ സ്ഥിരം സാനിധ്യമായ സഞ്ജയ്ക്ക് തബലയില്‍ വലിയ സ്വപ്നങ്ങളാണുള്ളത്. അതിലേക്കുള്ള പടിആയാണ് കലോത്സവവേദിയിലെ ഓരോ ജയത്തേയും സഞ്ജയ് കാണുന്നത്. 

എട്ടാം ക്ലാസില്‍ തുടങ്ങിയതാണ് ജില്ലാ കലോത്സവങ്ങളില്‍ സഞ്ജയുടെ വിജയ യാത്ര. ഓരോ കലോത്സത്തിലും അത് തുടരുന്നു. തിരുവല്ലയിലും അതാവര്‍ത്തിച്ചു. സംസ്ഥാനതലത്തില്‍ മികവ് ആവര്‍ത്തിക്കണം. കലാസപര്യതുടരണം അതൊക്കെയാണ് കുഞ്ഞുകലാകാരന്റെ വലിയ ആഗ്രഹങ്ങള്‍ 

കൊട്ടിനോട് ചെറുപ്പത്തില്‍ തുടങ്ങിയഇഷ്ടമാണ്. ആ ഇഷ്ടത്തിലാണ് തബല അഭ്യസിക്കാന്‍ ആരംഭിച്ചതും. മകന്റെ കമ്പമറിഞ്ഞ മാതാപിതാക്കള്‍ തടസംനിന്നില്ല. അവര്‍ മകനെ പറ്റാവുന്നപോലൊക്കെ പ്രോത്സാഹിപ്പിച്ചു. മകന്റെ വിജയങ്ങളില്‍ ഒപ്പം നിന്നു. 

ചെറിയ പ്രോഗ്രാമുകളിലൊക്കെ തബലവാദ്യവുമായെത്തുന്ന സഞ്ജയ്ക്ക് ഒരുപാട് വലിയസ്വപ്നങ്ങളുണ്ട്. പറഞ്ഞറിയിക്കാതെ അതൊക്കെ പ്രാവര്‍ത്തീകമാക്കാമെന്ന ഉറച്ചവിശ്വാസത്തില്‍ മുന്നേറുകയാണ് ഈ കൊച്ചുമിടുക്കന്‍.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.