ലൈസന്‍സുള്ളവരില്ല; ഹര്‍തകര്‍മസേനാംഗങ്ങളുടെ ഇ–ഓട്ടോകള്‍ വെറുതെ കിടന്ന് നശിക്കുന്നു

SHARE
electricAuto

കോഴിക്കോട് കോര്‍പറേഷന്‍  അജൈവ മാലിന്യ ശേഖരണത്തിനായി വിതരണം ചെയ്ത ഇ– ഓട്ടോറിക്ഷകള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വെറുതെ കിടക്കുന്നു. ഹരിതകര്‍മ അംഗങ്ങളില്‍ ആര്‍ക്കും ഇ– ഓട്ടോ ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ടാഗോര്‍ ഹാളിലെ ഷെഡില്‍ മൂന്ന് മാസമായി വിശ്രമത്തിലാണ് ഇ– ഓട്ടോകള്‍. ഉദ്ഘാടനത്തിനു കെട്ടിയ തോരണങ്ങള്‍ പോലും, അതെ പടിയുണ്ട്. 30 ഗുഡ്സ് ഇ– ഓട്ടോകളാണ് കോര്‍പറേഷന്‍ ഹരിതകര്‍മ്മാംഗങ്ങള്‍ക്ക് നല്‍കിയത്. ഇവരില്‍ ഇ– ഓട്ടോകള്‍ ഓടിച്ചു പരിചയമുള്ളവരോ ലൈസന്‍സുള്ളവരോ ഇല്ലാത്തതാണ് ഇത് ഇതേപടി കിടക്കാന്‍ കാരണം.

കേന്ദ്ര സര്‍ക്കാരിന്‍റെ നഗര സഞ്ചയം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു വിതരണം. കോര്‍പറേഷനിലെ 75 വാര്‍ഡുകളിലേക്കും ഇ– ഓട്ടോകള്‍ നല്‍കാനായിരുന്നു തീരുമാനം. അതിന്‍റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ തയ്യാറാക്കിയ 30– ഓട്ടോകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. വെസ്റ്റ്ഹില്‍ പോളിടെക്നിക്കാണ്  ഇവ നിര്‍മിച്ചത്. 

Harita Karma Sena's e-autorickshaws are lying idle even after months

MORE IN NORTH
SHOW MORE