വിവാഹവസ്ത്രങ്ങള്‍ പാഴാക്കണ്ട; നിര്‍ധനര്‍ക്ക് കൈമാറാറാന്‍ വഴിയൊരുക്കി ഗ്രീൻ സ്റ്റാർ ക്ലബ്ബ്

dressBank
SHARE

നിർധനരായ വധൂവരൻമാർക്ക് സൗജന്യമായി വിവാഹവസ്ത്രങ്ങൾ നൽകുകയാണ് കാസർകോട്ടെ ഒരുകൂട്ടം യുവാക്കൾ. കാഞ്ഞങ്ങാട് ഗ്രീൻ സ്റ്റാർ ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് മണിക്കൂറുകൾ മാത്രം ഉപയോഗിച്ച വിവാഹവസ്ത്രങ്ങൾ ശേഖരിച്ച് നിർധനരായവർക്ക് സൗജന്യമായി നൽകുന്നത്. 

ഒറ്റനോട്ടത്തിൽ ഗ്രീൻ സ്റ്റാർ ക്ലബ്ബിന്‍റെ ഓഫീസ് ആർക്കും തുണിക്കടയാണെന്നേ തോന്നൂ. മുറി നിറയെ ഭംഗിയുള്ള വിവാഹ വസ്ത്രങ്ങൾ. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും എത്തുന്ന വിവാഹ വസ്ത്രങ്ങൾ പാവപ്പെട്ടവർക്ക് കൈമാറുന്ന ഇടത്താവളമാണ് ഗ്രീൻ സ്റ്റാർ ക്ലബ്ബിന്‍റെ ഡ്രസ് ബാങ്ക്. ആവശ്യക്കാർക്ക് ഇവിടെയെത്തി വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് സ്വന്തമാക്കാം.

ഒരു ദിവസത്തെ ഉപയോഗം കഴിഞ്ഞാൽ മാറ്റിവയ്ക്കുന്ന പതിനായിരങ്ങൾ വില വരുന്ന വസ്ത്രങ്ങൾ എങ്ങനെ പാവപ്പെട്ടവർക്ക് പ്രയോജനപ്പെടുത്താം എന്ന ആശയത്തിൽ നിന്നാണ് ഡ്രസ് ബാങ്കിന്‍റെ പിറവി. വസ്ത്രങ്ങൾ നൽകാൻ താൽപര്യമുള്ളവർക്ക് ഇവരെ സമീപിക്കാം. ക്ലബ് അംഗങ്ങൾ എത്തി വസ്ത്രങ്ങൾ ശേഖരിക്കും. സമൂഹമാധ്യമങ്ങളിലൂടെയാണ് ആശയം പ്രചരിപ്പിച്ചത്. ശേഖരിക്കുന്ന വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷമാണ് വധൂവരന്മാർക്ക് നൽകുന്നത്. മൂന്നുവർഷത്തിനിടെ മുന്നൂറിലധികം വധൂവരന്മാർക്ക് വസ്ത്രങ്ങൾ നൽകി. 

A group of Kasarakote youths are giving wedding dresses to poor brides and grooms for free

MORE IN NORTH
SHOW MORE